Friday, February 02, 2007

കടലിനെ അറിയുന്നത്‌

കണ്ണ് കാണാത്തവന്‍
കരയ്ക്കും തിരയ്ക്കും
ഇടയിലൊരു വര വരച്ച് മാറി നില്‍ക്കും,
എവിടെയാണ്
കടല്‍ തുടങ്ങുന്നതെന്നറിയാന്‍.
ഓരോ തിരയും വന്ന്
വരകളെ മായ്ക്കുന്ന തണുപ്പില്‍
പിന്നിലേക്ക് മാറിപ്പോകും വീണ്ടും.
മനസ്സിലിട്ടവരയില്‍
മീന്‍ വന്ന് കൊത്തിയിട്ടും
ഒരു തിരയുടെയും തണുപ്പ്
വന്നതേയില്ല.
കടല്‍ എങ്ങും
തുടങ്ങുന്നേയില്ല.

6 comments:

Unknown said...

മനസ്സിലിട്ടവരയില്‍
മീന്‍ വന്ന് കൊത്തിയിട്ടും
ഒരു തിരയുടെയും തണുപ്പ്
വന്നതേയില്ല.
കടല്‍ എങ്ങും
തുടങ്ങുന്നേയില്ല.

വിശാഖ് ശങ്കര്‍ said...

പതിവുപോലെ ഭൂലോക കസര്‍ത്തുകളില്‍നിന്നും മാറി നില്‍ക്കുന്ന കവിത.ലളിതമായ് തോന്നുന്ന വരകള്‍ക്ക് നല്‍കാന്‍ കൊതിച്ച ഗംഭീരമായ തണുപ്പില്‍നിന്നും അകന്നകന്ന് പോകുന്ന തിര,അതു വഹിച്ച സന്ദേശം കൈമാറാന്‍ കൊതിച്ച കടല്‍;ഇവര്‍ കൈമാറുന്ന പിന്‍വാങ്ങലിന്റെ സന്ദേശം കര ഉള്‍ക്കൊള്ളാത്തിടത്ത് കടല്‍ തുടങ്ങുന്നില്ല-ഈ കരയില്‍ കടല്‍ {വിറ്റ്മാനും,വിജയനും, അങ്ങനെ ധിഷണാശാലികളായ മറ്റു പലരും സ്വന്തമാകിയ കടല്‍} തുടങ്ങുന്നേയില്ല.നന്നാ‍യി കവിത.

Areekkodan | അരീക്കോടന്‍ said...

aniyans ?????

Unknown said...

ചോദ്യച്ചിഹ്നങ്ങളെ മനസ്സിലാവുന്നില്ല. കവിത മനസ്സിലാവാഞ്ഞിട്ടാണോ മോശമായിട്ടാണോ?

കാശിതുമ്പകള്‍ said...

കുറച്ചു നേരം ഇരുന്നു വായിച്ചപ്പോള്‍ കുറച്ചൊക്കെ മനസിലായി വെറുമൊരു സാദാ ആസ്വാദകനായതു കൊണ്ടാവാം മുഴുവനായിട്ടു ഗ്രഹിക്കാന്‍ കഴിഞ്ഞില്ലാ...

Unknown said...

nandi... kamantiyavarkkum vayichavarkkum...

Vishak... nandi nalla vayanakk...Inganeyulla vayanakkar oralenkilum undayal santhoshamavum

areekkodan.. enthe chodyachihnangalil nirthiyath?

kaashithumpakalkk...

athrakk adhwanam vendi vannathil mapp..