Wednesday, January 03, 2007

ചോക്കലേറ്റ്‌ ഗേള്‍


കടിച്ചു തിന്നുമ്പോള്‍
ചോരയീമ്പാതെ നോക്കണം,
ചോക്കലേറ്റ്‌ ഒരു പെണ്‍കുട്ടിയാണെങ്കില്‍...
നഖങ്ങളാഴ്ത്തി
പഴകിയോയെന്ന് പരിശോധിക്കാനാവില്ല
വേദനിപ്പിക്കാതെ...
ഒലിച്ചിറങ്ങുന്ന
ചോരനക്കിത്തുടക്കാനാവില്ല
ഡ്രാക്കുളയാവാതെ...
എങ്കിലും രുചിയറിഞ്ഞിട്ട്‌
നാവ്‌ നൊട്ടിയുള്ള നുണയല്‍...
അതെങ്ങനെയാണൊന്ന് ഒഴിവാക്കുക?

12 comments:

Unknown said...

ഒരു ചോക്കലേറ്റ് പെണ്ണിനെ വിടുന്നു. ഒന്നു കണ്ണുവെച്ച് വിട്ടേക്കുക...

ദേവന്‍ said...

താളവും ചിട്ടയും അടുക്കും വൃത്തിയും ഉള്ള ഒന്നും എനിക്കു തിരിയത്തില്ല എന്റനിയന്‍ സാറേ. കുണ്ടറേലെ റേഷന്‍ കട അണ്ണന്റെ മോള്‍ കവിതയെ അല്ലാതെ വേറൊരു കവിതയേയും എനിക്കിതുവരെ മനസ്സിലായിട്ടില്ല.

പിന്നെന്തായിപ്പോ കമന്റിട്ടേന്നുവച്ചാല്‍ നിങ്ങളിങ്ങനെ ഓരോ ശൊല്‍ത്ത് ശൊല്ലുന്ന കാണുമ്പോ ഉമച്ചേച്ചി എന്നൊരു കുഞ്ഞുവാവേന്റെ ഓര്‍മ്മ വരുന്ന്. നിങ്ങളെ ഇരട്ടപെറ്റതാ?

സുല്‍ |Sul said...

അതെങ്ങനെം ഒഴിവാക്കാനാവില്ലനിയാ:)

-സുല്‍

ഇട്ടിമാളു അഗ്നിമിത്ര said...

അതെങ്ങനെയാണൊന്ന് ഒഴിവാക്കുക?
ഒഴിവാക്കരുത്... അവളുടെ കണ്ണീരുപ്പ് ഒരു അരുചിയാവും വരെ... ആ ചോര പുളിപ്പ് ഓക്കാനം വരുത്തും വരെ... ആ മധുരം മടുക്കും വരെ.. പക്ഷെ..ശേഷം നിനക്ക് അവളേ ഒഴിവാക്കിയല്ലെ പറ്റൂ..

Unknown said...

അയ്യോ ഇട്ടിമാളൂ, അത്രവലിയ ദുരുദ്ദേശ്യമൊന്നുമില്ല ഈ കവിതക്ക്‌ പിന്നില്‍. ഞാന്‍ ഒരു കാഴ്ചക്കാരന്‍ മാത്രം. ഫെമിനിസ്റ്റ്‌ ബുദ്ധി കൊണ്ട്‌ എന്നെ കൊല ചെയ്യരുത്‌, പ്ലീസ്‌...

Unknown said...

അനിയഞ്ചേട്ടാ (ആഹ ഹാ,
കവിത കൊള്ളാം. സംഭവം ശരിയുമാണ്. എങ്കിലും ഷൌവിനിസമല്ലേ? യേത്?

ഇട്ടിയെ ആ പറഞ്ഞതിന് ഞാന്‍ കുറ്റം പറയില്ല. :-)

വേണു venu said...

ഒഴിവാക്കാന്‍ ഒക്കുമോ.
കവിത രസിച്ചു.

ഇട്ടിമാളു അഗ്നിമിത്ര said...

ഫെമിനിസ്റ്റ്‌ ബുദ്ധി അതെന്താ അനിയാ..?
എനിക്കും ദുരുദ്ദേശമൊന്നുമില്ല.. കണ്ണുവെച്ചുവിടാന്‍ വിട്ട ചോക്ക്ലേറ്റ് പെണ്ണിനെ ഞാനും കണ്ടു.. കാഴ്ചക്കാരിയായി മാത്രം ..;)..

Rasheed Chalil said...

അനിയന്‍സേ എന്തു പറയാന്‍...

sandoz said...

ഇത്രയൊക്കെ ചെയ്യാമെങ്കില്‍ ഇനി നുണയല്‍ മാത്രം എന്തിനാ ഒഴിവാക്കുന്നത്‌.ചുമ്മാ നുണയെന്നേ.

G.MANU said...

എല്ലവരെയും എണ്റ്റെ കുടിലിലോട്ടും ക്ഷണിക്കുന്നു. വലുതായിട്ടൊന്നും ഇല്ല തരാന്‍ കേട്ടോ


jeevitharekhakal.blogspot.com

കാശിതുമ്പകള്‍ said...

“വായില്‍ തോന്നിയതു കോതക്കുപാട്ട്“ അതെ ഇതിനെ പറ്റി പറയാനൊള്ളു അറിയപെടുന്നവര്‍ എഴുതുമ്പോള്‍ മറ്റുള്ളവര്‍ ആഹ, കൊള്ളാം അതിമനോഹരം എന്തൊരു ചിന്തകള്‍ സമ്മതിച്ചാശാനെ എന്നല്ലാം പറയും ഒരു കോപ്പുമല്ല ഈ വരികള്‍ ഇതാരടാ ഒരു സുകുമാര്‍ അഴിക്കോട് എന്നൊന്നും കരുതണ്ട ഞാനൊരു എഴുത്തുകാരനൊന്നുമല്ല കവിയുമല്ല ഉള്ളതു പറഞു എന്നെ ഒള്ളു!!