ടാര്‍നിലത്തെ
കറുത്തുണങ്ങിയ ചോര
കണ്ടാല്‍
ചങ്ങാതീ
നിന്നെയാണോര്‍മ്മ വരിക.
മരണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍
നീ മുന്നില്‍
കാണുന്ന മുഖം
എന്റേതാവാതെ
വയ്യല്ല്ലോ.
എങ്കിലും ഇനി കാണുമ്പോള്‍
പതിവുള്ള ആ ചിരി
നാം വേണ്ടെന്നുവയ്ക്കരുത്.
Friday, November 16, 2007
Tuesday, November 13, 2007
Saturday, November 03, 2007
എലിയും പൂച്ചയും

സത്യം,
നേരം പോക്കിന്
തട്ടിക്കളിക്കാന്‍ ഒരു
കളിപ്പാട്ടം മാത്രമേ ചോദിച്ചിട്ടുള്ളൂ നീ.
കൈയിലിരുന്ന
ജീവിതത്തെ
നിനക്കു മുന്നിലേക്ക്
ഇട്ടുതന്നപ്പോള്‍
എലിയെയും പൂച്ചയെയുമെങ്കിലും
ഓര്‍ക്കാമായിരുന്നു
എനിക്ക്.
ഇനി,
അവസാനശ്വാസം വരെ,
ഇങ്ങനെ ഒരു നഖപ്പാടില്‍ നിന്ന്
മറ്റൊന്നിലേക്ക്
മാറിക്കൊണ്ടേയിരിക്കാം.
നിലവിളിക്കുമ്പോള്‍
നിന്റെ ചിരിയെക്കാള്‍
ഉച്ചത്തിലാകാതെ
നോക്കാം.
Tuesday, October 23, 2007
മെയില്‍ ഡെലിവറി ഫെയില്‍ഡ്
എനിക്കറിയാം,
ഇല്ലാത്ത വിലാസത്തിലേക്കാണ്
ദിനവും
എന്റെ സന്ദേശങ്ങള്‍
യാത്രാമൊഴിയില്ലാതെ
വിടപറയുന്നത്,
എന്നെങ്കിലുമൊരിക്കല്‍
പരാജയപ്പെട്ടവയായി
തിരിച്ചെത്താന്‍
വിയര്‍പ്പുമണവും
മുഷിഞ്ഞ ലക്കോട്ടില്‍
അറിയാദേശങ്ങളുടെ
ഉണങ്ങാത്ത മഷിയും
ഒന്നുമില്ലാതെ
നഗ്നരായിട്ടാണെങ്കിലും
അവ മടങ്ങിയെത്തും.
താണ്ടിയ ദൂരങ്ങളുടെ അടയാളം
തിരഞ്ഞാലും കണ്ടുകിട്ടില്ല.
തിരക്കേറിയവരുടെ ലോകത്ത്
ഒറ്റയാനാകുന്നവന്
മറുകുറിപ്പുകളല്ല,
തോല്‍ വിയടഞ്ഞ സന്ദേശങ്ങളാവണം
കാത്തിരിപ്പിന്റെ പുതിയ വാതില്‍.
Monday, October 22, 2007
വിരാമം (ഒരിക്കലും പൂര്‍ത്തിയാവാത്തത്)
Sunday, September 30, 2007
മൃതം
ശ്മശാനങ്ങളോട്
പ്രണയമാണെനിക്ക്
ഉള്ള് കാണാത്ത
മുനിയറകളില്‍ നിന്നോ
നന്നങ്ങാടികളില്‍ നിന്നോ
വേണം
വിയര്‍പ്പിലും വിശപ്പിലും
നിലവിളിക്കാതെ
എന്റെ പ്രണയത്തിന്റെ സന്താനങ്ങള്‍
ഇറങ്ങിവരാന്‍
പ്രണയമാണെനിക്ക്
ഉള്ള് കാണാത്ത
മുനിയറകളില്‍ നിന്നോ
നന്നങ്ങാടികളില്‍ നിന്നോ
വേണം
വിയര്‍പ്പിലും വിശപ്പിലും
നിലവിളിക്കാതെ
എന്റെ പ്രണയത്തിന്റെ സന്താനങ്ങള്‍
ഇറങ്ങിവരാന്‍
മൂന്ന് കവിതക്കുഞ്ഞുങ്ങള്‍
ഒന്ന്
പ്രണയിച്ച് മരിക്കണോ
മരിച്ചു പ്രണയിക്കണോ
എന്ന് ചിന്തിച്ച്
വശം കെട്ടപ്പോള്‍
കാമുകി പറഞ്ഞു,
നമുക്ക് കല്ല്യാണം കഴിക്കാം.
ഇത്രക്കെളുപ്പമായിരുന്നല്ലോ
ഇത് രണ്ടുമെന്ന് അങ്ങനെയറിഞ്ഞു.
രണ്ട്
എഴുതാനിരിക്കുന്നവന്‍
വാക്കുകള്‍ മറക്കുന്നതുപോലെ
സ്വാഭാവികമായങ്ങ്
മറന്നുപോയെങ്കില്‍
ഈ നശിച്ച ജീവിതത്തെയുമെന്ന്
കൊതിക്കുമ്പോഴൊക്കെ
ഓര്‍മ്മവരും
കൊടുത്തുതീര്‍ക്കാന്‍ ബാക്കിയുള്ള
കടക്കണക്കുകളും
അതും ചുമന്നുള്ള വല്ലാത്തൊരു
ജീവിതവും.
മരിച്ചാലും മറക്കില്ല ഞാനെന്ന്
ഒരുപകാരിയുടെയും
ശവത്തില്‍ നോക്കി പറയേണ്ടി
വന്നില്ലല്ലോ എന്ന്
ഒരു സങ്കടം ബാക്കി.
മൂന്ന്
എങ്ങോട്ടെങ്കിലും തിരിയാതെ,
വഴി തെറ്റാതെ,
ഒറ്റ നടപ്പ് വേണമെന്ന്
ചിന്തിക്കുമ്പോള്‍ വന്നു നില്‍ക്കും
മുന്നില്‍
ഒരു കൂട്ടുകാരന്റെ വണ്ടി,
ബാറെന്ന് മുഖത്തുനോക്കി
ചിരിക്കുന്ന ബോര്‍ഡ്,
തുണിയുരിയാതെ
നഗ്നയാവുന്ന ഒരു അപരിചിത.
ഇനി എങ്ങനെയാണെന്റെ
കര്‍ത്താവേ,
ഞാന്‍ എന്നെയൊന്ന് നന്നാക്കുക?
പ്രണയിച്ച് മരിക്കണോ
മരിച്ചു പ്രണയിക്കണോ
എന്ന് ചിന്തിച്ച്
വശം കെട്ടപ്പോള്‍
കാമുകി പറഞ്ഞു,
നമുക്ക് കല്ല്യാണം കഴിക്കാം.
ഇത്രക്കെളുപ്പമായിരുന്നല്ലോ
ഇത് രണ്ടുമെന്ന് അങ്ങനെയറിഞ്ഞു.
രണ്ട്
എഴുതാനിരിക്കുന്നവന്‍
വാക്കുകള്‍ മറക്കുന്നതുപോലെ
സ്വാഭാവികമായങ്ങ്
മറന്നുപോയെങ്കില്‍
ഈ നശിച്ച ജീവിതത്തെയുമെന്ന്
കൊതിക്കുമ്പോഴൊക്കെ
ഓര്‍മ്മവരും
കൊടുത്തുതീര്‍ക്കാന്‍ ബാക്കിയുള്ള
കടക്കണക്കുകളും
അതും ചുമന്നുള്ള വല്ലാത്തൊരു
ജീവിതവും.
മരിച്ചാലും മറക്കില്ല ഞാനെന്ന്
ഒരുപകാരിയുടെയും
ശവത്തില്‍ നോക്കി പറയേണ്ടി
വന്നില്ലല്ലോ എന്ന്
ഒരു സങ്കടം ബാക്കി.
മൂന്ന്
എങ്ങോട്ടെങ്കിലും തിരിയാതെ,
വഴി തെറ്റാതെ,
ഒറ്റ നടപ്പ് വേണമെന്ന്
ചിന്തിക്കുമ്പോള്‍ വന്നു നില്‍ക്കും
മുന്നില്‍
ഒരു കൂട്ടുകാരന്റെ വണ്ടി,
ബാറെന്ന് മുഖത്തുനോക്കി
ചിരിക്കുന്ന ബോര്‍ഡ്,
തുണിയുരിയാതെ
നഗ്നയാവുന്ന ഒരു അപരിചിത.
ഇനി എങ്ങനെയാണെന്റെ
കര്‍ത്താവേ,
ഞാന്‍ എന്നെയൊന്ന് നന്നാക്കുക?
Subscribe to:
Posts (Atom)

