അന്ന്
ഒറ്റമുറിയാണ്
വീടെന്ന് വിളിക്കണം,
പിഴിഞ്ഞുണക്കിവേണം ഉടുക്കാന്‍,
ഉറങ്ങാനും.
ഉണ്ണാന്‍ വറ്റ്കാണില്ല
ചാണകനിലത്തൂന്ന് ചിക്കിപ്പെറുക്കണം
പറഞ്ഞു തീര്‍ക്കും മുന്‍പ്
തട്ടിപ്പറിച്ച് ചിരിച്ചു,
പകുത്തെടുക്കാം നമുക്ക്,
ജീവിതത്തെ.
ഇന്ന്
ഒന്നും മതിയാവുന്നില്ല.
ശൈത്യത്തിനു തണുപ്പും
ചായക്ക് ചൂടും,
ഉടുതുണികള്‍ക്ക് അലമാരയും ഒന്നും.
പകുത്തെടുക്കുമ്പോള്‍
പറയാന്‍ മറന്നുപോയി
ഒരു പകുതി എനിക്ക്
ബാക്കി വയ്ക്കണേ എന്ന്.
കണക്കുപുസ്തകത്തിലെ
കീറിപ്പറിഞ്ഞ താള്‍ മാത്രമായി
എനിക്കെന്തിന്?
4 comments:
ഇതില്‍ രാഷ്ട്രീയമില്ലല്ലോ, ല്ലേ?
:)
visit
http://www.eyekerala.com
നന്നായിരിക്കുന്നു ഈ താരതമ്യങ്ങളുടെ കവിത:)
Post a Comment