Monday, October 22, 2007

വിരാമം (ഒരിക്കലും പൂര്‍ത്തിയാവാത്തത്)


പറഞ്ഞു തീരുമ്പോള്‍
മുറിവിനെക്കുറിച്ചാവും
പ്രണയത്തില്‍ തുടങ്ങുന്ന
കാലമൊക്കെയും.
ഇനിയില്ലെന്ന് പറയും
പേനയും മനസ്സും
ഓരോ തുടക്കത്തിലും.
വരികളൊടുങ്ങുമ്പോള്‍
കിനിഞ്ഞിറങ്ങുന്ന
കണ്ണീര്‍ച്ചാലും പറയും
ഇത് ഒടുക്കത്തേതെന്ന്.
എങ്കിലും
പുതുമഴയില്‍
മുളപൊട്ടാതെ വയ്യല്ലോ
പുല്‍നാമ്പിനും മനസ്സിനും...

6 comments:

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍. ആ പടവും ഇഷ്ടമായി.

Pramod.KM said...

വയ്യ..മുളപൊട്ടാതെ വയ്യ:)

സു | Su said...

പുതുമഴയില്‍ മുള പൊട്ടാതിരിക്കണമെങ്കില്‍, മഴ കൊള്ളാതിരിക്കാന്‍, മനസ്സിനെ കുട ചൂടിക്കേണ്ടിവരും. അല്ലെങ്കില്‍ മനസ്സില്‍ തീയിട്ടുവെച്ചാല്‍ മതി.

:)

ശെഫി said...

നല്ല വരികള്‍,
മനസ്സില്‍ ഇത്തരം കൂടുതല്‍ നാമ്പുകള്‍ മുളപപോട്ടട്ടെ എന്നശംസിക്കുന്ന്നു

Anonymous said...

പുതുമഴയില്‍
മുളപൊട്ടാതെ വയ്യല്ലോ
പുല്‍നാമ്പിനും മനസ്സിനും...

പൊട്ടണമല്ലോ..
നന്നായിട്ട്ണ്ട്ടാ

മുസാഫിര്‍ said...

പുതുമഴയില്‍ പൊട്ടട്ടേന്നേ മനസ്സും പുല്‍നാമ്പും എന്നാലല്ലെ ഞങ്ങള്‍ക്കത്തിന്റെ മര്‍മ്മരവും ഹര്‍ഷാരവും കേള്‍ക്കാന്‍ കഴിയുകയുള്ളു.