Tuesday, September 16, 2008

പ്രണയം ഒരു പഴഞ്ചരക്കാണ്

ഒരു വരിക്കും

വാക്കുകള്‍ക്കുമിടക്ക്

ഒളിച്ചിരിപ്പായിരുന്നു.

പൂവിനും മുള്ളിനുമിടക്ക്

കാത്തുനിന്നതായിരുന്നു.

എന്നിട്ടും

കവിതയിലേക്ക്

കടന്നിരുന്നില്ല.

അല്ലെങ്കിലും

പ്രണയം

ഒരു പഴഞ്ചരക്കാണെന്ന്

തിരിച്ചറിയാന്‍

ഒരു പഴയ കവിത

വായിച്ചാല്‍ പോരേ?

വെറുതെയെന്തിന്

മുള്ളുകൊണ്ട് മനസ്സ് മുറിക്കണം?

1 comment:

വികടശിരോമണി said...

എത്ര മുള്ളു കൊണ്ടതാ...എത്ര പഴയകവിത വായിച്ചതാ...എന്നിട്ടും എനിക്കൊന്നും മനസ്സിലായിട്ടില്ലനിയാ...