Thursday, October 02, 2008

വീടുമാറ്റം

ഒരു വീട്ടില്‍ നിന്നും
മറ്റൊന്നിലേക്ക് പോകുന്നതുപൊലെയല്ല
ഒരു പ്രണയത്തില്‍ നിന്നും
ഇനിയൊന്നിലേക്ക് മാറുന്നത്.
ഒരു വീട്ടുസാധനം പോലും പിന്തുടരാതെ
നമ്മള്‍ വീടുമാറിപ്പോകും.
ചുമടുകളൊന്നുമില്ലാതെ..
അതുപറ്റില്ല,
ഒരു പ്രണയത്തില്‍ നിന്നും
ഇറങ്ങിപ്പോകുമ്പോള്‍.
വിടാതെ പിന്തുടരും,
ഓര്‍മ്മകളുടെ ഭാരം.
എന്നാലും,
എല്ലാം ചുമന്നുകൊണ്ടായാലും
ഇറങ്ങിപ്പോവാറത പറ്റില്ലല്ലോ.

5 comments:

Unknown said...

ഒരു വീട്ടില്‍ നിന്നും
മറ്റൊന്നിലേക്ക് പോകുന്നതുപൊലെയല്ല
ഒരു പ്രണയത്തില്‍ നിന്നും
ഇനിയൊന്നിലേക്ക് മാറുന്നത്.

siva // ശിവ said...

അതു ശരിയാ...ഓര്‍മ്മകള്‍ ഒരിക്കലും ഒഴിഞ്ഞുപോകില്ല...

Mahi said...

ഓര്‍മകളില്‍ കിതക്കാതെ നടക്കന്‍ കഴിയട്ടെ

മുസാഫിര്‍ said...

ശരിയാണ്.ഭാരം ഹൃദയത്തിലായതു കൊണ്ട് മരുന്ന് കൊണ്ട് മാറ്റാനും ബുദ്ധിമുട്ടാണ്.നല്ല കവിത.

Unknown said...

നന്ദി കൂട്ടുകാരേ... എഴുത്തിനു മൂര്‍ച്ച കുറയുന്നുവെന്ന് സ്വയം ഒരു കുറ്റപ്പെടുത്തല്‍.. മാരുമോ ആവോ..