Thursday, November 13, 2008

സ്വാതന്ത്ര്യം

ഒരു പുഴുവിന്
ആരുടെയുംകാലടിയില്‍പ്പെട്ട്
ചവിട്ടിയരക്കപ്പെടാതെ,
ഒരു സൈക്കിള്‍ ടയറിനാല്‍പ്പോലും
അരച്ചുതീര്‍ക്കപ്പെടാതെ
വഴിമുറിച്ചുകടക്കാന്‍ കഴിയുന്നതാണ്
യഥാര്‍ത്ഥ സ്വാതന്ത്ര്യം.
ഒരു പക്ഷിക്ക്
വിമാനങ്ങളുടെയോ
വെടിയുണ്ടകളുടെയോ
ശബ്ദം കേള്‍ക്കാതെ
മരച്ചില്ലകളെ പ്രാപിച്ച്
ചിലച്ചുകൊണ്ടേയിരിക്കാന്
‍കഴിയുന്നിടത്താണ്
യഥാര്‍ത്ഥ സ്വാതന്ത്ര്യം.

ഒരു മനുഷ്യജീവിക്ക്
സ്വന്തം ശ്വാസത്തിന്റെ പോലും ശല്ല്യമില്ലാതെ
മരിക്കാന്‍ കഴിയുന്നതാണ്
യഥാര്‍ത്ഥ സ്വാതന്ത്ര്യം.

5 comments:

വേണു venu said...

മരണവും സ്വാതന്ത്ര്യവും ഇങ്ങനേയും...
കൊള്ളാം.

sv said...

ഒരു മനുഷ്യജീവിക്ക്
സ്വന്തം ശ്വാസത്തിന്റെ പോലും ശല്ല്യമില്ലാതെ
മരിക്കാന്‍ കഴിയുന്നതാണ്
യഥാര്‍ത്ഥ സ്വാതന്ത്ര്യം.

സത്യം...

നല്ല വരികള്‍...

Mahi said...

നന്നായിട്ടുണ്ടെടാ

ടി.പി.വിനോദ് said...

മനുഷ്യന്‍ സ്വാതന്ത്ര്യം, ശല്യം എന്നി വാക്കുകള്‍ ഉപയോഗിക്കുകയും അതില്‍ ഓരോന്നിന്റെയും അര്‍ത്ഥം ഉറപ്പുവരുത്താനെന്നോണം അപായങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു...

കവിത നന്നായി.

മഴക്കിളി said...

സ്വന്തം ശ്വാസത്തിന്റെ പോലും ശല്ല്യമില്ലാതെ
മരിക്കാന്‍ കഴിയുന്നതാണ്
യഥാര്‍ത്ഥ സ്വാതന്ത്ര്യം.........