Sunday, September 13, 2009

തിരിച്ചറിവ്

എന്തെല്ലാം തിരിച്ചറിവുകളാണ്,
ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോൾ.
അല്ലെങ്കിൽ വെളുത്തിരുട്ടുമ്പോൾ..
ഞാൻ,
ഞാൻ മാത്രമല്ലെന്നും,
നീ കൂടിയാണെന്നും,
നിലവിളിക്കുകയും ചിരിക്കുകയും
കളിക്കുകയുമൊക്കെ ചെയ്യുന്ന
രണ്ട് കുട്ടികൾ കൂടിയാണെന്നും,
ഒടുവിൽ
ഞാൻ ഞാനേയല്ലെന്നും...
നീ ,
നീ മാത്രമാണെന്നും
ചിലപ്പോൾ
നീപോലുമല്ലെന്നും...
ഈ ഇരുട്ട് വെളുക്കാതിരുന്നെങ്കിൽ,
അല്ലെങ്കിൽ ഈ പകൽ ഇരുട്ടാതിരുന്നെങ്കിൽ...

1 comment:

റോഷ്|RosH said...

ഇല്ല സഖാവേ... ഒരു പകലും ഇരുളാതിരിക്കുന്നില്ല ....

ഒരു രാത്രിയും വെളുക്കാതിരിക്കുന്നില്ല....

രാത്രി വെളുക്കുമ്പോള്‍ , പകലിരുള്മ്പോള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍

പകല്‍ പെട്ടന്നിരുട്ടായെന്കിലോ?

രാത്രിയില്‍ സൂര്യ നുദി ച്ചാലോ ?