മുറിവേല്‍ക്കാത്ത ഹൃദയത്തിന്
എന്റെ കൈകളുടെ തണുപ്പാണ്,
മരണത്തിനും.
ദൂരെ നിന്നെ കാണുമ്പോഴത്തെ മനസ്സിന്
നിശബ്ദതയുടെ ചൂടാണ്,
ചോരയ്ക്കും.
വാക്കുകള്‍ക്ക്
ഒന്നും പറഞ്ഞുതീര്‍ക്കാനാകാത്തവീര്‍പ്പുമുട്ടലാണ്,
സിഗററ്റുപുകയ്ക്കും.
ഒറ്റച്ചിലമ്പിന്റെ കിലുക്കമോ
നരച്ച കാഴ്ചകളുടെ കണ്ണീരോ
മതിയാവില്ല,
നടന്നുതീര്‍ത്ത വഴികളിലൂടെ
തിരിച്ചുനടക്കുന്നവന്
വഴികാട്ടിയാകാന്‍.
എല്ലാം മറന്നുപോയവന്
ഓര്‍മ്മക്കുറിപ്പെഴുതിത്തീര്‍ക്കാന്‍ തികയില്ല,
ഈ ഭൂമിയിലെ മരങ്ങളെയെല്ലാം കടലാസ്സാക്കിയാലും.
തിരിച്ചുനടക്കേണ്ടതും എഴുതിത്തീര്‍ക്കേണ്ടതും
നിന്നിലേക്കാണ്,നിന്നെക്കുറിച്ചുമാണ്.
ജീവിതത്തിന്റെ മുള്ളുകൊണ്ട്
ഹൃദയത്തിലേല്‍ക്കുന്ന മുറിവിനെ
ഒരു മഞ്ഞുകട്ടയുടെ തണുപ്പ് നീറ്റി നീറ്റിയിരിക്കുമ്പോള്
സ്വയം ചോദിക്കുന്നത്
ഏത് വാക്കിലാണ് ഞാന്‍ നിന്നോട്
മറന്നുവച്ചതൊക്കെയും പറഞ്ഞുതീര്‍ക്കുക എന്നുതന്നെയാണ്.
4 comments:
""ഏത് വാക്കിലാണ് ഞാന്‍ നിന്നോട്
മറന്നുവച്ചതൊക്കെയും പറഞ്ഞുതീര്‍ക്കുക"-
പറയാതെ പറയുന്ന വാക്കുകള്‍ക്ക്
കണ്ണുനീരിന്‍റെ നിറവ്,സ്നേഹത്തിന്‍റെ ഉന്മാദം....
ഇത് നിനക്ക് മാത്രം എഴുതാനാവുന്ന വരികള്‍..
കവിത പൈങ്കിളി ആവണതിന്നോട് എതിര്‍പ്പൊന്നുമില്ല. മറവിയുടെ കയത്തില്‍ മുങ്ങാത്തത്ത് തന്നെ കാരണം..
ഇവിടെ ഈ കവിതയുടെ ആദ്യഭാഗങ്ങള്‍ ഒരുപാട് അര്‍ത്ഥതലത്തിലൂടെ പോകുന്നുണ്ട്, നല്ല വരികളും.
എതിര്‍പ്പ് കവിത “നീ” എന്നതില്‍ അവസാനിപ്പിച്ചതിലാണ്.
ചിലപ്പോള്‍ ആ അവസാനമായിരിക്കാം എഴുതുമ്പോള്‍ മനസ്സില്‍ കണ്ടത് എന്ന് വിശ്വസിക്കുന്നു..
valare nannayittundu.... aashamsakal....
nalla rachana
Post a Comment