ഒരു സ്വപ്നം കാണുന്നതുപോലെയാണ്
ഞാന്‍ നിന്നെക്കുറിച്ച്
ചിന്തിക്കുന്നത്.
ഇടക്ക് മുറിഞ്ഞും
തുടര്‍ച്ചകളറ്റും
ഉണരുമ്പോള്‍ എല്ലാം മറന്നുമൊക്കെ...
ഇടവേളകളില്ലാത്ത
ജീവിതത്തിന്റെ നൈരന്തര്യത്തെ
വല്ലപ്പോഴുമെങ്കിലും
കീറിമുറിക്കുന്ന എന്റെ സ്വപ്നമേ
എന്റെ സ്വപ്നമേയെന്ന്
നിന്നെ വിളിച്ചുപോകാറുണ്ട്
ഓര്‍ക്കുമ്പോഴൊക്കെയും ...
നിന്റെ നിഴലു തൊട്ടാല്‍
നിലച്ചു പോകുന്നതേയുള്ളൂ
മനസ്സിലെ നിലവിളികളുടെ
കുത്തൊഴുക്കെന്ന് വെറുതേ
ആശ്വസിപ്പിച്ചുകൊണ്ടാണ്
കണ്ണടക്കുന്നത്.
സ്വപ്നത്തിലെങ്കിലും നീ ചിരിച്ചു
കാണണേയെന്ന്
കൊതിച്ചുകിടക്കുമ്പോഴാണ്
ഉറക്കമേയില്ലാത്ത രാത്രി
കിടക്കയെക്കുറിച്ച് പരാതി പറയുന്നത്.
കുട്ടികള്‍ ഉറങ്ങിയിട്ടില്ലെന്നും
ചുമയൊടുങ്ങുന്നേയില്ലെന്നും
സ്വപ്നത്തിലേക്ക് കടക്കാന്‍ പോലും നേരമില്ലെന്നുമൊക്കെ
എത്രവേഗമാണ്
ഏതൊരൊഴുക്കിനെയും നീ തകര്‍ത്തു കളയുന്നത്?
2 comments:
asooya enikkasooya....
eee nalla ezhuthinodu....
_________hAnLLaLaTh
:)
Post a Comment