ചതിക്കപ്പെട്ട മേഘത്തിന്റെ
കണ്ണീരായാണ്
ആദ്യത്തെ മഴത്തുള്ളി
വീണത്,
ഭൂമി തണുത്ത് ചിരിച്ചു.
മറന്നു തുടങ്ങിയ പ്രണയത്തിന്റെ
ഒടുവിലത്തെ വരി
കണ്ണ് നിറച്ച് നിലത്തേക്കൊഴുകി.
വല്ലാതെ പൊള്ളിപ്പൊങ്ങി
മണ്ണാകെയും.
ഒരു നിമിഷത്തേക്ക് ചുട്ടുപൊള്ളുന്ന
വാക്കിലാവും
എല്ലാ പ്രണയത്തിന്റെയും ഒടുക്കം,
ഒരു നെടുവീര്‍പ്പിന്റെ
കുളിര്‍മ്മയില്‍
തീരണം ഈ ലോകത്തിന്റെ
വഞ്ചന മുഴുവനും.
12 comments:
ഒരു നിമിഷത്തേക്ക് ചുട്ടുപൊള്ളുന്ന
വാക്കിലാവും
എല്ലാ പ്രണയത്തിന്റെയും ഒടുക്കം,
ഒരു നെടുവീര്‍പ്പിന്റെ
കുളിര്‍മ്മയില്‍
തീരണം ഈ ലോകത്തിന്റെ
വഞ്ചന മുഴുവനും
മറന്നു തുടങ്ങിയ പ്രണയത്തിന്റെ
ഒടുവിലത്തെ വരി
കണ്ണ് നിറച്ച് നിലത്തേക്കൊഴുകി.
സബാഷ്!ആ വികാരം അനുഭവിച്ചവര്‍ക്കേ ഈ വരിയുടെ അര്‍ത്ഥം വക്കാരിമഷ്ടൂ
അനിയന്‍സേ,
ഒരു ഇടവേളയ്ക്ക് ശേഷമാണ് നിന്റെ ഒരു കവിത വായിക്കാന്‍ കിട്ടുന്നത്.ഇതുപോലൊന്ന് എഴുതുവാനാണെങ്കില്‍ നീ എത്രനാള്‍ വേണമെങ്കിലും എഴുതാതെ തപസ്സിരുന്നോ..വളരെ ഇഷ്ടമായ് “കണ്ണ് നിറച്ച് നിലത്തേയ്ക്ക് ഒഴുകി”യ ആ പൂര്‍വ്വ പ്രണയത്തിന്റെ ഒറ്റ വരി.
“ഒരു നെടുവീര്‍പ്പിന്റെ
കുളിര്‍മ്മയില്‍
തീരണം ഈ ലോകത്തിന്റെ
വഞ്ചന മുഴുവനും”
കവിതയില്‍ ഒരാള്‍ ജീവിതത്തെ അത്രമേല്‍ വിശ്വസിക്കുന്നത് എന്ത് നല്ല കാഴ്ചയാണ്..
നല്ല കവിത..
മറന്ന് തുടങ്ങിയ പ്രണയത്തിന്റെ ഒടുവിലത്തെ വരി കണ്ണ് നിറച്ചു, ഒഴുകാതെ വറ്റിപോയി.. ഇനിയും പെയ്യാതെ കൊതിപ്പിച്ചു നില്ക്കുന്നു, മഴ..
അനിയാ,വേനലിനെ മുറിച്ച മഴ പോലെയായി ഈ കവിത.‘ഒടുക്കത്തെ’ രണ്ടു വരികള്‍ ഒരു സത്യത്തെയും വ്യാമോഹത്തെയും മുറുകെപ്പിടിച്ചു നില്‍ക്കുന്നത് ഈ കവിതയെ അതീവ സുന്ദരമാക്കുന്നു.
വ്യാമോഹത്തിനു തന്നെ ഭംഗിക്കൂടുതല്‍...അല്ലേ?
ഒരു നെടുവീര്‍പ്പിന്റെ
കുളിര്‍മ്മയില്‍
തീരണം ഈ ലോകത്തിന്റെ
വഞ്ചന മുഴുവനും.
good work aniyans
ഹൃദ്യമായിരിക്കുന്നു ഈ കവിതയിലെ കാലാവസ്ഥ.:)
സുന്ദരമായ കവിത
ഒത്തിരി ഇഷ്ടമായ്
തീരണം, പക്ഷേ തീരില്ല,
വാക്ക് കൊണ്ട് ഇങ്ങനെ നെടുവീര്‍പ്പെടാനും വ്യാമോഹിക്കാനുമൊക്കെയേ നമുക്ക് പറ്റൂ
അനിയാ.. ഇങ്ങനെയെഴുതാന്‍ അനിയന് മാത്രമേ ഉള്ളൂ..
എങ്കിലും എനിക്കൊരു അഭിപ്രായ വ്യത്യാസം...
ആയുഷ്കാലത്തേക്ക് ചുട്ടുപൊള്ളിക്കുന്ന
ഒരു പൊടിവാക്കിലാവും
എല്ലാ പ്രണയത്തിന്റെയും ഒടുക്കം!!
എന്തു പറയുന്നു?
ഒരു നെടുവീര്‍പ്പിന്റെ
കുളിര്‍മ്മയില്‍
തീരണം ഈ ലോകത്തിന്റെ
വഞ്ചന മുഴുവനും. ♡
Post a Comment