Tuesday, September 16, 2008

അവസാനിക്കാത്തവ

ഒരു നിലവിളിയില്‍
തീര്‍ന്നുപോകുന്നതാണ് വേദനയെങ്കില്‍
ഒരു തലോടലില്‍
അവസാനിക്കുന്നതാണ് സങ്കടങ്ങളെങ്കില്‍
ഒരു നെടുവീര്‍പ്പില്‍
ഒടുങ്ങുന്നതാണ് വിഷമങ്ങളെങ്കില്‍
ഒരു വെയിലിലും ഈ
മഴക്കാറുകള്‍ ഒടുങ്ങാത്തതെന്താണ്?
ഒരു സ്നേഹത്തിലും കഴിഞ്ഞുപോകാതെ
ഈ കരച്ചിലിന്റെ തിരകള്‍
മനസ്സിലേക്ക് പിന്നെയും
അടിച്ചുകയറുന്നതെന്തിനാണ്?

1 comment:

തോന്ന്യാക്ഷരങ്ങള്‍ said...

"ഒരു സ്നേഹത്തിലും കഴിഞ്ഞുപോകാതെ
ഈ കരച്ചിലിന്റെ തിരകള്‍
മനസ്സിലേക്ക് പിന്നെയും
അടിച്ചുകയറുന്നതെന്തിനാണ്?" .......
...................????