ആരെങ്കിലും,
വെറും ഒരു നിഴലെങ്കിലും,
കൂടെയുണ്ടായിരുന്നെങ്കില്‍
എന്ന് കൊതിക്കും.
അപ്പോഴൊക്കെ
മനസ്സില്‍ വന്നുമൂടും
ഒറ്റപ്പെടലിന്റെ ഒരു കിതപ്പ്,
സ്വന്തം ശ്വാസനിശ്വാസങ്ങളുടെ
പേടിപ്പിക്കുന്ന മുഴക്കം.
എങ്കിലും
ചുറ്റിനും എല്ലാവരും
വന്നുകൂടുമ്പോള്‍
ചിരിക്കൂട്ടത്തിന്റെ നിശബ്ദതയില്‍
കൊതിച്ചുപോവും,
പണ്ടാരടങ്ങാന്‍...
ഇത്തിരീനേരം
ഒന്ന് ഒറ്റയായിരുന്നെങ്കില്‍...
2 comments:
"ഏകാന്തതേ നിന്റെ ദ്വീപില്‍ ഏകാന്തമാം ഒരു ബിംബം".. എന്നല്ലേ ഖാദറിക്ക പറഞ്ഞത്.. ഏകാന്തയുടെ സുഖം അനുഭവിക്കാനാവട്ടെ എന്നാശംസിക്കുന്നു
അതെ അതെ
Post a Comment