Thursday, September 10, 2009

(അ)സ്വതന്ത്രൻ

ഒറ്റക്കൊരു മരമാവാനായിരുന്നു കൊതി.
പടർന്നു പന്തലിച്ചങ്ങനെ നിൽക്കണം,
തണലും കാറ്റും
ഓക്സിജനുമൊക്കെ എല്ലാവർക്കും
കൊടുത്തുകൊണ്ടേയിരിക്കണം,
വെള്ളത്തിനും വളത്തിനുമൊന്നും
ആരോടും വഴക്കിടേണ്ടി വരരുത്.
അങ്ങനെയങ്ങനെ...
ഒരു മഴുവിനെപ്പോലും
സോറി, ഒരു അറക്കവാളിനെയോ
മരംകൊത്തിയെയോ പോലും
പേടിക്കാതെ ചിരിച്ച് സ്വാഗതം ചെയ്യണം.
അങ്ങനെ യങ്ങനെ യങ്ങനെ...
എന്നിട്ടോ..
കണ്ടിടത്തെവിടെയെങ്കിലും
ചാഞ്ഞ്,
ചുറ്റിപ്പിണഞ്ഞുമാത്രം തലയുയർത്തി
കാറ്റിനൊപ്പം തുള്ളാൻ വിധിക്കപ്പെട്ട
ഒരു വള്ളിയായതേയുള്ളൂ ജീവിതം.

2 comments:

ഹാരിസ് said...

സഖാവേ,
ഇതൊരു പരസ്പരസഹായ പുറം ചൊറിയലായി കരുതരുത്.
കവിത മുഴുവന്‍ ഇന്നാണ് വായിക്കുന്നത്.
എന്റെ ചില അസ്വസ്ഥതകള്‍ അവിടെയും കണ്ടു.
നന്ദി

തോന്ന്യാക്ഷരങ്ങള്‍ said...

നീ ഇനിയും ഏറെ എഴുതു അനു.
നിനക്ക് മാത്രം എഴുതാനാവുന്ന വരികള്‍.