Monday, March 03, 2008

കൂട്ടിരിപ്പ്

എവിടെയുമാകാം,

ഒറ്റക്കൊരു പെണ്‍കുട്ടിയുടെ

വിയര്‍പ്പ് കലരുന്ന സ്വപ്നങ്ങള്‍ക്ക്...

വല്ലാത്ത തിരക്കിലും,

ഓട്ടം നിര്‍ത്തി,

ഒരേയൊരാള്‍ക്കായി കാത്തുകിടക്കുന്ന

വണ്ടിക്കുള്ളില്‍ ഒറ്റയാണെന്ന്

ഉഷ്ണിക്കുന്ന ഡ്രൈവര്‍ക്ക്...

കിടപ്പുമുറിയില്‍

അവസാനത്തെ പെയ്തൊഴിയലിന്റെ

വരളുന്ന ശൈത്യത്തില്‍

നിലവിളിച്ചുപോകുന്ന ഇണകള്‍ക്ക്...

ആശുപത്രിമുറിയില്‍ സന്ദര്‍ശകരും

രോഗിയുമില്ലാത്തപ്പോഴത്തെ

ഏകാന്തതക്ക്...

അവനവനു കൂട്ടിരിക്കുന്നവന്റെ

നിസ്സഹായതയിലാണ്

പെരുമഴകള്‍ പെയ്തുകൊണ്ടിരിക്കുന്നത്.

5 comments:

Unknown said...

അവനവനു കൂട്ടിരിക്കുന്നവന്റെ

നിസ്സഹായതയിലാണ്

പെരുമഴകള്‍ പെയ്തുകൊണ്ടിരിക്കുന്നത്.

ശെഫി said...

നിസ്സഹായനു കൂട്ടിരിക്കാന്‍ അവനവന്‍ തന്നെ കാണൂ‍ൂ

വിശാഖ് ശങ്കര്‍ said...

"അവനവനു കൂട്ടിരിക്കുന്നവന്റെ
നിസ്സഹായതയിലാണ്
പെരുമഴകള്‍ പെയ്തുകൊണ്ടിരിക്കുന്നത്."

സത്യം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചിലപ്പോള്‍ പെയ്തൊഴിയാതെ മേഘങ്ങളായ് നിലനില്‍ക്കും...

കൊള്ളാം

GLPS VAKAYAD said...

നിസ്സഹായത...ആരു കൂട്ടിരിക്കാന്‍
നിഴലുകള്‍ ശരീരത്തെക്കാള്‍ വളരുമ്പോള്‍
നല്ല കവിത