Sunday, September 30, 2007

മൃതം

ശ്മശാനങ്ങളോട്‌
പ്രണയമാണെനിക്ക്‌
ഉള്ള്‌ കാണാത്ത
മുനിയറകളില്‍ നിന്നോ
നന്നങ്ങാടികളില്‍ നിന്നോ
വേണം
വിയര്‍പ്പിലും വിശപ്പിലും
നിലവിളിക്കാതെ
എന്റെ പ്രണയത്തിന്റെ സന്താനങ്ങള്‍
ഇറങ്ങിവരാന്‍

6 comments:

ഏ.ആര്‍. നജീം said...

അനു,
മനോഹരമായ വരികള്‍,
കുഞ്ഞു കവിതകള്‍ ഇഷ്ടായിട്ടോ..
:)

ശെഫി said...

വായിച്ചു ഇഷ്ടമായി

മയൂര said...

ശ്മശാനങ്ങളോട്‌
ഭയയമാണെനിക്ക്‌;)

നല്ല വരികള്‍..

ശ്രീ said...

നന്നായിരിക്കുന്നൂ...
:)

Unknown said...

നജീം, നന്ദി. നീണ്ട ഇടവേളകള്‍ക്കു ശേഷം വീണ്ടും വരുമ്പോഴും ആരെങ്കിലുമൊക്കെ വായിക്കുന്നു എന്നതു തന്നെ സന്തോഷം നല്‍കുന്നു.
ശെഫീ, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
മയൂര, ഏതൊന്നിനോടും ഭയം ഒരു പരിധി കഴിഞ്ഞാല്‍ വല്ലാത്ത പ്രണയമോ അഭിനിവേശമോ ഒക്കെ ആയിമാറുമെന്ന് തോന്നുന്നു. ല്ലേ?
ശ്രീ, നന്ദി...

സഹയാത്രികന്‍ said...

നന്നായിരിക്കുന്നൂ മാഷേ...
:)