ടാര്‍നിലത്തെ
കറുത്തുണങ്ങിയ ചോര
കണ്ടാല്‍
ചങ്ങാതീ
നിന്നെയാണോര്‍മ്മ വരിക.
മരണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍
നീ മുന്നില്‍
കാണുന്ന മുഖം
എന്റേതാവാതെ
വയ്യല്ല്ലോ.
എങ്കിലും ഇനി കാണുമ്പോള്‍
പതിവുള്ള ആ ചിരി
നാം വേണ്ടെന്നുവയ്ക്കരുത്.
Friday, November 16, 2007
Tuesday, November 13, 2007
Saturday, November 03, 2007
എലിയും പൂച്ചയും

സത്യം,
നേരം പോക്കിന്
തട്ടിക്കളിക്കാന്‍ ഒരു
കളിപ്പാട്ടം മാത്രമേ ചോദിച്ചിട്ടുള്ളൂ നീ.
കൈയിലിരുന്ന
ജീവിതത്തെ
നിനക്കു മുന്നിലേക്ക്
ഇട്ടുതന്നപ്പോള്‍
എലിയെയും പൂച്ചയെയുമെങ്കിലും
ഓര്‍ക്കാമായിരുന്നു
എനിക്ക്.
ഇനി,
അവസാനശ്വാസം വരെ,
ഇങ്ങനെ ഒരു നഖപ്പാടില്‍ നിന്ന്
മറ്റൊന്നിലേക്ക്
മാറിക്കൊണ്ടേയിരിക്കാം.
നിലവിളിക്കുമ്പോള്‍
നിന്റെ ചിരിയെക്കാള്‍
ഉച്ചത്തിലാകാതെ
നോക്കാം.
Subscribe to:
Posts (Atom)