Wednesday, January 24, 2007

സ്വാതന്ത്ര്യം

നിന്റെ മൂക്കിന്‍ തുമ്പില്‍
അവസാനിക്കുന്നതാണെങ്കില്‍
സ്വാതന്ത്ര്യം
അത്ര വലിയൊരു
വാക്കല്ലെനിക്ക്‌
ചുണ്ടിലെ ഇറുക്കിയൊരു
ചുംബനവും
അപ്പൊഴത്തെ കണ്ണുപൂട്ടലും
നിന്റെ മാത്രം
സ്വാതന്ത്ര്യങ്ങളാണല്ലോ.

7 comments:

aniyans said...

നിന്റെ മൂക്കിന്‍ തുമ്പില്‍
അവസാനിക്കുന്നതാണെങ്കില്‍

ittimalu said...

ഇത്രയേ ഉള്ളോ സ്വാതന്ത്ര്യം ..?

സു | Su said...

മൂക്കിന്‍ തുമ്പില്‍ അവസാനിക്കുന്ന സ്വാതന്ത്ര്യമോ?

ദില്‍ബാസുരന്‍ said...

അവളുടെ മൂക്കിന്‍ തുമ്പിലെത്തി അവസാനിക്കുന്നതാണെങ്കില്‍ എനിയ്ക്കും വേണ്ടാ ആ സ്വാതന്ത്ര്യം. പോട്ടെ പുല്ല്!

ഓടോ:കണ്ണടയ്ക്കുന്നത് അവളുടെ മാത്രം സ്വാതന്ത്ര്യമാണോ? (ആവോ?) :-)

aniyans said...

ദില്‍ബൂ അത്‌ ബാച്ചിലേര്‍സ്‌ ക്ലബ്ബ്കാര്‍ക്കുള്ളതല്ല ചുംബനരഹസ്യം. വിട്ടേക്ക്‌. എന്നലും ഈ തടീം വച്ച്‌ ഇങ്ങനെ നടക്കാതെ വല്ല ലബനീസ്‌ പെണ്ണുങ്ങളേം കേറിയൊന്ന് ചുംബിച്ചുനോക്ക്‌.

ഇട്ടിമാളൂ, ചില സ്വാതന്ത്ര്യങ്ങള്‍ ഒരു ചുംബനത്തിനു പോലും ഇടകൊടുക്കുന്നില്ല (അതോ പാരതന്ത്ര്യങ്ങളോ?)

സൂ, സ്വാതന്ത്ര്യം മൂക്കിന്‍തുമ്പില്‍ അവസാനിക്കുന്നു എന്ന് കേട്ടിട്ടില്ലേ?

ദില്‍ബാസുരന്‍ said...

അനിയന്‍ ചേട്ടാ,
നല്ല അടി നാട്ടില്‍ കിട്ടുമല്ലോ. ഇവിടെ വന്ന് അതും ലബനീസ് പെണ്ണുങ്ങളുടെ കൈയ്യീന്ന് വാങ്ങണോ :-)

അരീക്കോടന്‍ said...

അനിയാ... കിട്ടാത്ത മുന്തിരിക്ക്‌ ഇപ്പോഴും പുളി തന്നെയാണല്ലേ ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും!!!