Tuesday, February 13, 2007

നൂല്‍പ്പാലം കടന്ന്

ഒന്നു തൊട്ടു ഞാനറിയട്ടെ നിന്നെ
എന്‍ നിഴലുപോലെ നീ വന്നുപോയെങ്കിലും
ഇവിടെ എന്റെയീ ഒറ്റമുറി വീട്ടിലെ
കനക്കുമുഷ്ണത്തില്‍ അറിവു ഞാന്‍ നിന്‍ തണല്‍
കുളിരു പെയ്യുന്ന പോലെ നിന്‍ ചിരികളില്‍
മുറിയിലെപ്പൊഴും കൊഴിയും ഡിസംബറും,
തൊടിയിലെവിടെയോ കൊന്ന പൂക്കുന്നതും,
ചെമ്പരത്തി കയ്യാട്ടി വിളിപ്പതും,
നിമിഷനേരം നിലക്കാതെ പെയ്യുന്ന പ്രണയമായി മഴ,
തോരാതെ നില്‍പ്പതും,
അറിവു ഞാന്‍ നിന്നില്‍, നിന്റെ തലോടലില്‍,
നിഴലു പോലെ നീ വന്നുപോയെങ്കിലും.
കടലിരമ്പം ഒളിപ്പിച്ചു നീ തന്ന ചിപ്പിയില്‍,
നിന്റെ പ്ലാസ്റ്റിക്‌ പൂക്കളില്‍,
പ്രണയവാക്യം കുറിക്കാന്‍ മറന്നു നീ
വച്ചുനീട്ടിയ പുസ്തകത്താളിലും
കണ്ടിരിക്കുന്നു നിന്നെ ഞാന്‍ ഇപ്പൊഴും,
നിഴലു പോലെ നീ വന്നുപോയെങ്കിലും.
കാത്തിരിക്കുന്നു നിന്നെ ഞാന്‍ ഇപ്പൊഴും
നിഴലു പോലെ നീ മനസ്സിലുണ്ടെങ്കിലും..

13 comments:

aniyans said...

കുളിരു പെയ്യുന്ന പോലെ നിന്‍ ചിരികളില്‍
മുറിയിലെപ്പൊഴും കൊഴിയും ഡിസംബറും,
തൊടിയിലെവിടെയോ കൊന്ന പൂക്കുന്നതും,
ചെമ്പരത്തി കയ്യാട്ടി വിളിപ്പതും,
നിമിഷനേരം നിലക്കാതെ പെയ്യുന്ന പ്രണയമായി മഴ,
തോരാതെ നില്‍പ്പതും,
അറിവു ഞാന്‍ നിന്നില്‍, നിന്റെ തലോടലില്‍,
നിഴലു പോലെ നീ വന്നുപോയെങ്കിലും.

ഒരു പഴയ പ്രണയകവിത... എഴുത്ത്‌ ചത്തുവെന്ന് തോന്നുന്നു... അതുകൊണ്ട്‌ നിശബ്ദതയെ ഒന്ന് ഉടക്കാന്‍ വേണ്ടി ചെയ്യുകയാണ്‌...

അരീക്കോടന്‍ said...

"ഠോ...!!!" നിശബ്ദത നല്ലവണ്ണം ഉടയട്ടെ...

KANNURAN - കണ്ണൂരാന്‍ said...

എഴുത്തങ്ങിനെയൊന്നും ചാവില്ല.. പേടിക്കാതെ... കവിത പഴയതാണേലും നന്നായി...

vishak sankar said...

അനിയന്‍സിന്റെ മറ്റൊരു രചനയിലും ഇല്ലാത്ത ഒരു തരം അതികാല്‍പ്പനികത..!ഇതെന്താ ഇങ്ങനെ എന്നോര്‍ത്തിരിക്കെയാണ് കര്‍ത്താവിന്റെ കുറിപ്പുകണ്ടത്.എഴുത്തിലേയ്ക്ക് തിരിച്ചുവരാനാണ് ഈ പഴയ കവിത പോസ്റ്റ് ചെയ്തതെങ്കില്‍ നന്നായി.
ഇതിലൂടെ വരാനിരിക്കുന്ന കവിതകള്‍ക്കായി കാത്തിരിക്കുന്നു.

ലോനപ്പന്‍ said...

അനിയന്‍സേ,
ഇത്തിരി പൈങ്കിളി മണക്കുന്നല്ലോ ഉണ്ണ്യേയ്.
കടലും,മാഞ്ചിയവും വായിച്ച് ഇതു വായിച്ചപ്പോ നിനക്കൊരു ഡി-പ്രമോഷന്‍ കിട്ടിയ ഫീലിംഗ്. എന്നാലും വാലെന്റൈന്‍സ് ഡേയില്‍ ഇതൊരു നല്ല പ്രണയകവിതയായി മാറട്ടേ.

Prasanth Narayanan said...

പ്ലാസ്റ്റിക് പൂക്കളും പ്രണയവക്യമെഴുതാത്ത പുസ്തകവും...
ഒരു മാതിരി ഇമേജുകളില്‍ ഒരു പൈങ്കിളി കുറുകല്‍..

ഒഴിച്ചുകൂടാന്‍ പറ്റാത്തതായതുകൊണ്ട് പ്രണയം എപ്പൊഴും പുതുതാണ്, കവിത പഴയതോ പുതുതോ ആവട്ടെ. ഇനിയും....

Sul | സുല്‍ said...

അനിയന്‍സേ

നന്നായി എന്നു പറഞ്ഞാല്‍ പൈങ്കിളിയാണെന്നു കരുതും
ശരിയായില്ലെന്നു പറയാന്‍ തോന്നുന്നുമില്ല.
ഇതൊരു നൂല്പാലം തന്നെ.

നന്നായി :)

-സുല്‍

aniyans said...

ഇത്തിരി കൂടുതല്‍ പൈങ്കിളിയായി ല്ലേ?
ഇതും ഒരു 10 വര്‍ഷമെങ്കിലും പഴയതാണ്. ഒന്ന് പോസ്റ്റ് ചെയ്താലെങ്കിലും എഴുതാന്‍ തോന്നുമോ എന്ന് പരീക്ഷിച്ചതാണ്. അതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും വായിക്കാനെത്തിയോര്‍ക്കും നന്ദി.
അരീക്കോടാ,കണ്ണൂരാനേ അതു തന്നെയാണ് പ്രതീക്ഷയും ആഗ്രഹവും.

വിശാക്ഖ്- ശരിക്കും കവിതകള്‍ വായിള്ക്കാനും കമന്റ് ചെയ്യാനും നിങ്ങള്‍ കാണിക്കുന്ന ആത്മാര്‍ഥത കവിതയോട് മൊത്തമുണ്ടെന്ന് ബ്ലോഗ് കണ്ടപ്പോള്‍ അറിഞ്ഞു, നന്ദി.
ലോനപ്പാ, പ്രശാന്തേ... പൈങ്കിളിത്തമുണ്ടാകും അതൊരു പൈങ്കിളി പ്രേമത്തിന്റെ സൃഷ്ടിയാണ്.
സുല്‍... നന്ദി...

abhi said...

Orupidi Oormakalum.. sangalpangalum charthiya oru chayakkoottalle ee canvasil pakarthiyiriqunnathu,
e oormakal marakkathirikkatte!

haneesh said...

dear anu,
its too soft..
could identify the growth of anu as a poet in 10 years..
you have crossed the edges so nicely..
keep going..
i think this poem can be read as a new generation romantic poem..

കുട്ടന്മേനൊന്‍::KM said...

അനിയങ്കുട്ടീ, നന്നായിരിക്കുന്നു. പൈങ്കിളിയെന്നു പറയുന്നവരോട് പോകാന്‍ പറ. പ്രണയത്തെ തീച്ചൂളയിലിട്ട് വറുത്ത കപ്പലണ്ടിയെന്നു വിളിക്കാനാവില്ലല്ലോ. ഇനി പ്പോ പൈങ്കിളിയെന്നു പറയുന്നവരുടെ പ്രണയം അങ്ങനെയായിരിക്കുമോ ?

ak47urs said...

കാത്തിരിപ്പിനൊടുവില്‍ എന്തു സംഭവിച്ചു?
അത് മാത്രം പറഞ്ഞീല്ലല്ലോ...
വീണ്ടും വന്നോ?
നിഴലുപോലെ അല്ലാതെ ജീവനോടെ?

noufal said...

nannayada paingiliyangil paingili kitiyallo sandosham pranayam enganaum akaammmmmm