
സത്യം,
നേരം പോക്കിന്
തട്ടിക്കളിക്കാന്‍ ഒരു
കളിപ്പാട്ടം മാത്രമേ ചോദിച്ചിട്ടുള്ളൂ നീ.
കൈയിലിരുന്ന
ജീവിതത്തെ
നിനക്കു മുന്നിലേക്ക്
ഇട്ടുതന്നപ്പോള്‍
എലിയെയും പൂച്ചയെയുമെങ്കിലും
ഓര്‍ക്കാമായിരുന്നു
എനിക്ക്.
ഇനി,
അവസാനശ്വാസം വരെ,
ഇങ്ങനെ ഒരു നഖപ്പാടില്‍ നിന്ന്
മറ്റൊന്നിലേക്ക്
മാറിക്കൊണ്ടേയിരിക്കാം.
നിലവിളിക്കുമ്പോള്‍
നിന്റെ ചിരിയെക്കാള്‍
ഉച്ചത്തിലാകാതെ
നോക്കാം.
4 comments:
നല്ല ആശയം. നന്നായിരിയ്ക്കുന്നു.
:)
കൊള്ളാം...:)
അതെ,
“നിലവിളിക്കുമ്പോള്‍
നിന്റെ ചിരിയെക്കാള്‍
ഉച്ചത്തിലാകാതെ” നോക്കണം.
നന്നായി ‘എലിയും പൂച്ചയും’.
.
”മെയില്‍ ഡെലിവറി ഫെയില്‍ഡ്” ഏറെ ഇഷ്ടമായി.
അതെ,
“നിലവിളിക്കുമ്പോള്‍
നിന്റെ ചിരിയെക്കാള്‍
ഉച്ചത്തിലാകാതെ” നോക്കണം.
നന്നായി ‘എലിയും പൂച്ചയും’.
.
”മെയില്‍ ഡെലിവറി ഫെയില്‍ഡ്” ഏറെ ഇഷ്ടമായി.
Post a Comment