ഒരേ കടല്‍... തിരയും

ഇറങ്ങിപ്പോയിട്ട്
തിരിച്ചുവരുന്നത്
വേറൊരു കടലെന്ന്...,
വെറുമൊരു തിരയെന്ന്...
ഓരോ തിരയും
ഓരോ കടലെന്ന്..
ഇക്കാണായ കടല്‍ മുഴുവന്‍
ഒരൊറ്റ തിരയെന്ന്,
ഇത്ര വലിയൊരു കടലിനെ
പറയുമ്പോലെ
എത്രയൊക്കെ പറയാം
ഒരു നിമിഷം
കണ്ടുമറഞ്ഞുവെന്ന്
കരുതിപ്പോയ
വെറുമൊരു
തിരയെപ്പറ്റിയും...
5 comments:
കടല്‍ ശ്യാമപ്രസാദിനു മാത്രമല്ല, എനിക്കും കാണാം...
ഒരു നിമിഷം കണ്ടുമറഞ്ഞുവെന്ന്കരുതിപ്പോയ വെറുമൊരുതിരയെപ്പറ്റിയും...
കൊള്ളാല്ലോ മഷേ
:)
ഇറങ്ങിപ്പോയിട്ട്
തിരിച്ചുവരുന്നത്
വേറൊരു കടലെന്ന്...,
ഗ്രെയ്റ്റ്
...ഓരോ തിരയും ഓരോ കടലെന്ന്..
ഇക്കാണായ കടല്‍ മുഴുവന്‍ഒരൊറ്റ തിരയെന്ന്...
ആരും ഒരു പുഴയില്‍ രണ്ടുപ്രാവശ്യം മുങ്ങാറില്ലെന്ന്, ആദ്യത്തെ വരികളിലൂടെയല്ലാതെ ഇങ്ങനെയും പറയാം അല്ലെ..
Post a Comment