Thursday, December 13, 2007

മറവിയുടെ പുസ്തകം

മറന്നുപോയി
എന്നേ പറയാന്‍
പറ്റിയുള്ളൂ.
എന്തൊക്കെയാണു
മറന്നുപോയതെന്ന്
മറ്റാരെങ്കിലുമൊക്കെ ഓര്‍മ്മിപ്പിക്കും.
ബസ് സ്റ്റോപ്പിലുപേക്ഷിച്ച
നിലയില്‍ ഭാര്യയും കുഞ്ഞും,
വഴിയിലെവിടെയോ
മറന്നുവച്ച ബൈക്ക്,
എവിടെയെന്നറിയാത്ത നിലയില്‍
വീടിന്റെ താക്കോല്‍,
അമ്മ
വാങ്ങാന്‍ മറക്കല്ലേ എന്നെഴുതിത്തന്ന കുറിപ്പ്,
ചങ്ങാതിയുടെ
രാത്രിക്ഷണം.
ഇനി എഴുതണം
മറവിയുടേതായൊരു
പുസ്തകമെന്നുണ്ട്.
ഓര്‍മ്മിപ്പിക്കാമോ ആരെങ്കിലുമൊക്കെ?

4 comments:

Unknown said...

ഇനി എഴുതണം
മറവിയുടേതായൊരു
പുസ്തകമെന്നുണ്ട്.
ഓര്‍മ്മിപ്പിക്കാമോ ആരെങ്കിലുമൊക്കെ?

ശ്രീ said...

എഴുതി തുടങ്ങിക്കോളൂ... ഞങ്ങള്‍‌ ഓറ്‌മ്മിപ്പിച്ചോളാം.. പോരേ?


നന്നായിട്ടുണ്ട്.
:)

CHANTHU said...

ഈ ബ്ലോഗങ്ങ്‌ മറക്കരുത്‌

ടി.പി.വിനോദ് said...

നല്ല കവിത...
മറവിയുടെ പുസ്തകത്തില്‍ അപ്പോള്‍ ഭാഷ ഏതായിരിക്കും?