Friday, December 21, 2007

നഗരമേ, നരകമേ..

നഗരമേ നരകമേയെന്ന്
പരിഹസിക്കാതെ
വിടപറഞ്ഞിട്ടില്ല
ഒരു നഗരത്തില്‍ നിന്നും.
എല്ലായിടത്തുമുണ്ടായിരുന്നു
പ്രണയത്തിന്റെ ഒരു കടല്‍,
സൌഹൃദങ്ങളുടെ ആകാശം,
ഉടമത്തത്തിന്റെ
ഭാരമുള്ള ഒരു തണല്‍.
എങ്കിലും
ജീവിതത്തിന്റെ ഒരു
ചെറിയ കാറ്റ്,
വീശുമ്പോഴെല്ലാം
വരണ്ടുപോയതുകൊണ്ടാണ്
വിലാപങ്ങളൊന്നുമില്ലാതെ യാത്ര പറഞ്ഞത്.
പുതുതായി വരുന്നവരോട്
ചിരിച്ചുനില്‍ക്കുകയായിരുന്നു
നഗരങ്ങളെല്ലാം.
അവരും മടങ്ങിയിട്ടുണ്ടാകും,
നരകമേ, നരകമേ എന്ന്
പരിഹസിച്ചുതന്നെ.

2 comments:

Unknown said...

അരസെഞ്ചുറി ആയിരിക്കുന്നു...

ടി.പി.വിനോദ് said...

നഗരാതുരത ഒരു പുതിയ വായനാനുഭവം തന്നെ..
അരസെഞ്ചുറിക്ക് അഭിനന്ദനങ്ങള്‍..പുതുവത്സരാശംസകള്‍..