Sunday, March 02, 2008

വിവാഹാനന്തരം

രണ്ടുപേര്‍ പ്രണയിക്കുമ്പോള്‍
തീര്‍ച്ചയായും ഉണ്ടായിവരും,
പുതിയൊരു വന്‍കര,
എപ്പോഴും തണുപ്പിക്കുന്ന
ഒരു കാറ്റ്,
സ്വപ്നങ്ങളില്‍ മാത്രം
കാണുന്ന ഒരേയൊരു ആകാശം.
(രണ്ടുപേര്‍ക്കുമായി ഒന്നേയൊന്ന്‍.)

രണ്ടുപേര്‍ വിവാഹം കഴിക്കുമ്പോള്‍
ഉണ്ടായിവരും
എപ്പോഴും യുദ്ധം ചെയ്യുന്ന
രണ്ട് അയല്‍നാടുകള്‍,
കൂട്ടിക്കെട്ടുമ്പോഴേ പൊട്ടിപ്പോകുന്ന
പട്ടച്ചരടിന്റെ രണ്ടറ്റങ്ങള്‍.
എങ്ങനെയാണ് പ്രിയേ നമ്മള്‍
കൂടിച്ചേരുമ്പോള്‍
ആകാശം പിളര്‍ന്നുപോകുന്നത്?

7 comments:

Unknown said...

എങ്ങനെയാണ് പ്രിയേ നമ്മള്‍
കൂടിച്ചേരുമ്പോള്‍
ആകാശം പിളര്‍ന്നുപോകുന്നത്?

Sharu (Ansha Muneer) said...

ആഹാ....അടിപൊളി... നല്ല ചിന്ത :)

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

വിശാഖ് ശങ്കര്‍ said...

ഇഷ്ടമായ് അനു..,പിളരുന്ന ആകാശത്തിനെ,കൂട്ടിക്കെട്ടാനവാത്ത പട്ടങ്ങളെ,നീ പറഞ്ഞുവച്ച സത്യത്തിനെ...
നല്ല കവിത.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇങ്ങനൊക്കെ ചോദിച്ചാ പ്പോ ന്താ പറയാ...

prasanth kalathil said...

ഉം....!!!

ഞാന്‍ കമന്റ്റില്ല, സത്യം.

Unknown said...

എല്ലാവര്‍ക്കും നന്ദി... വന്നവര്‍ക്കും വായിച്ചവ്ര്ക്കും അഭിപ്രായിച്ചവര്‍ക്കും...എഴുത്ത് വീണ്ടും ജീവന്‍ വച്ചു വരുന്നു. നിങ്ങളുടെയൊക്കെ സ്നേഹം കൊണ്ടാവണം..