Saturday, December 16, 2006

ഒടുക്കത്തെ ശേഷിപ്പുകള്‍

ഓരോ ചിരിയിലുമുണ്ട്
എനിക്കും നിനക്കുമിടയില്‍
പറഞ്ഞു തീര്‍ക്കാനാകാത്ത,
മിണ്ടാന്‍ പോലുമാകാതെ പോകുന്ന,
കുറെ വാക്കുകളുടെ തിളപ്പ്.
സ്പര്‍ശത്തില്‍ അലിഞ്ഞു തീരുന്ന
ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും കൊഴിഞ്ഞുപോക്ക്
പരിഭവത്തിന്റെയും മുന്നറിയിപ്പിന്റെയും ഇരച്ചുതള്ളല്‍
ഓരോ ചിരിയിലുമുണ്ട്
തോല്‍വിയുടെ, കണ്ണീരു വീഴാത്തൊരു കരച്ചില്‍,
ഒരു യാത്ര പറച്ചിലും.

ഓരോ മഴയിലുമുണ്ട്
വെയിലിനു വേണ്ടിയൊരു പ്രണയക്കുറി
ആകാശത്തിനും ഭൂമിക്കുമിടയില്‍
ജ്വലിക്കുന്ന അഗ്നിയുടെയും
പെയ്യാതെ പോകുന്ന മഞ്ഞുതുള്ളിയുടെയും‌
മലമ്പാത വളഞ്ഞെത്തുന്ന കാറ്റിന്റെയുമൊക്കെ
കാല്‍പ്പാടുകള്‍,
കണ്ണീരുപ്പും രക്തച്ചവര്‍‌പ്പൂം
മണ്ണിന്റെ മണവും ഭയത്തിന്റെ കയര്‍‌പ്പും
ഓരോ മഴത്തുള്ളിക്കുമൊപ്പമുണ്ട്.

ഓരോ ജീവിതത്തിലുമുണ്ട്
മരണം മതിവരാതെ നിലവിളിച്ചെത്തുന്ന,
കിളിവാതിലിലോ താക്കോല്‍പ്പഴുതിലോ ഒളിയിടം തേടുന്ന,
പാപത്തിന്റെ
ചെറുതും വലുതുമായ കത്തിമുനകള്‍
മനസും ദേഹവും ആത്മഹത്യ ചെയ്താലും
ഒടുങ്ങിപ്പോകാത്ത ജീവന്റെ തുടിപ്പുകള്‍.

7 comments:

Unknown said...

ഓരോ ചിരിയിലുമുണ്ട്
എനിക്കും നിനക്കുമിടയില്‍
പറഞ്ഞു തീര്‍ക്കാനാകാത്ത,
മിണ്ടാന്‍ പോലുമാകാതെ പോകുന്ന,
കുറെ വാക്കുകളുടെ തിളപ്പ്.
സ്പര്‍ശത്തില്‍ അലിഞ്ഞു തീരുന്ന
ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും കൊഴിഞ്ഞുപോക്ക്...

എന്തോ ഒരു കവിതയെന്ന് അഹങ്കാരത്തോടെ പറയാന്‍ തോന്നുന്നു. നിങ്ങള്‍ക്ക് വിയോജിക്കാം.

സു | Su said...

വളരെ ഇഷ്ടമായി ഈ വരികള്‍. :)

വല്യമ്മായി said...

ഒരനുഭവത്തിന്റെ പല അര്‍ത്ഥങ്ങള്‍ അല്ലെ,നല്ല വരികള്‍.

വേണു venu said...

ഓരൊ വരിയും എന്റ്റെ വിരലു പിടിച്ചു നടത്തുന്നു. എങ്ങോട്ടോ കൂട്ടിക്കൊണ്ടു പോകാന്‍.
ആസ്വദിച്ചു അനിയന്‍സേ.

വിഷ്ണു പ്രസാദ് said...

അനിയാ,
കവിത മനോഹരം.ഈ വരികള്‍ കൂടുതല്‍ ഹൃദ്യം:

ഓരോ മഴയിലുമുണ്ട്
വെയിലിനു വേണ്ടിയൊരു പ്രണയക്കുറി
ആകാശത്തിനും ഭൂമിക്കുമിടയില്‍
ജ്വലിക്കുന്ന അഗ്നിയുടെയും
പെയ്യാതെ പോകുന്ന മഞ്ഞുതുള്ളിയുടെയും‌
മലമ്പാത വളഞ്ഞെത്തുന്ന കാറ്റിന്റെയുമൊക്കെ
കാല്‍പ്പാടുകള്‍,

ദൃശ്യങ്ങളെ ഉള്ളിലേക്ക് കൊണ്ടുവന്നിടുന്നുണ്ട് വരികള്‍
ചുരത്തിനുമുകളില്‍ നിന്നുള്ള ഒരു നോട്ടം തിരിച്ചു വരുന്നു.

Unknown said...

കവിത വായിച്ചവര്‍ക്കും വായിച്ച്‌ കമന്റാന്‍ സമയം കണ്ടെത്തിയവര്‍ക്കും വായിക്കാതെ കമന്റി മടങ്ങിയോര്‍ക്കും വായിച്ച്‌ കമന്റാതെ മടങ്ങിയോര്‍ക്കും സമയം മെനക്കെടുത്തിയെന്നോര്‍ത്ത്‌ എന്നെ ശപിച്ചവര്‍ക്കുമെല്ലാം നന്ദി... ഇതാ ഒരു കവിതയെന്ന അഹങ്കാരത്തിനു മാത്രം ഒരു കുറവുമില്ല.
സൂ, പിന്മൊഴി, വല്ല്യമ്മായി, വേണു, വിഷ്ണു, നവന്‍ എന്നിവര്‍ക്ക്‌ ഒരു പിടി നന്ദി അധികം... വായിച്ചുവെന്ന് എന്നെ അറിയിച്ചതിന്‌

Unknown said...

Dear comrade……. A foot note to ur manchiyam poem

As u know when we grow up…
We were taught to smile with out intimacy….

We were taught to shake others hand by cursing the moment of meeting…
Mumbling in mind that this stupid chewed my ten miniutes….
Is this the LOVE?
Is this FRIEND SHIP?

And we hugged each others to think how to stab that comrade…..under our fist
And we started sending mothers day cards ..to show the love towards our MOM
Hmmmmmmm………..
I am fed up……..
i feel love is giving and forgivig……….
If u feel so …..just scrap me