Sunday, January 07, 2007

തണല്‍ മരം

മുറ്റത്തെ മാഞ്ചിയത്തിന്റെ
നിഴലില്‍ നിന്ന്
ചെരുപ്പിടാത്ത കാലില്‍
കുഴച്ച മണ്ണ്
കയറ്റുപായില്‍ ചവിട്ടിത്തൂത്ത്
അച്ഛന്‍ പറഞ്ഞു;
ചോട്ടിലിരുന്ന് ഉറങ്ങുന്നോര്‍ പോലും
തണല്‍ തരുന്നവനെന്നേ
വിളിക്കൂ,
വെയില്‍ ഏറ്റുവാങ്ങുന്നവനെന്ന്
ഒരു മരത്തെപ്പറ്റിയും
ഓര്‍ക്കുകയേയില്ല ആരും.

18 comments:

aniyans said...

വെയില്‍ ഏറ്റുവാങ്ങുന്നവനെന്ന്
ഒരു മരത്തെപ്പറ്റിയും
ഓര്‍ക്കുകയേയില്ല ആരും....
ഒരു ചെറു കവിത... വായിച്ചുനോക്കൂ.

വിഷ്ണു പ്രസാദ് said...

കൊള്ളാം.

പൊന്നപ്പന്‍ - the Alien said...

നല്ല കവിത.

വേണു venu said...

പറയേണ്ടാത്തതു ഉറക്കെ പറയുന്ന ലോകം.
നല്ല കവിത അനിയന്‍സേ.

സു | Su said...

വെയില്‍ ഏറ്റുവാങ്ങാനും,

വിറകുകൊള്ളിയാവാനും,

ചിതയിലെരിയാനും,

മഴ പൊഴിയുമ്പോള്‍ കുടയായ് നിവരാനും,

കളിക്കുമ്പോളൊളിക്കാനും,

പ്രണയത്തില്‍ ചുറ്റാനും,

മരം തന്നെ വേണം.

കുറുമാന്‍ said...

സത്യം, ഈ ലോകം അങ്ങനെ തന്നെ അനിയന്‍സ്. നല്ല കവിത

ഓ ടോ : സൂ : പ്രണയത്തില്‍ ചുറ്റാന്‍ മരം തന്നെ വേണോ, ഓട്ടോ റിക്ഷ പോരെ :)

Sul | സുല്‍ said...

aniyans കവിത കൊള്ളാം.

മാഞ്ചിയവും മാഞ്ചുവടും ചുവടുമാറുന്നുണ്ടൊ കവിതയിയും കമെന്റിലും?

-സുല്‍

സു | Su said...

കുറുമാന്‍ :) മരം ചുറ്റി പ്രണയം എന്നല്ലേ പറയുക?

സുല്ലേ :) ചിതയില്‍ എരിയിക്കാന്‍ മാഞ്ചിയം ഉപയോഗിക്കുന്നുണ്ടാവില്ല. ബാക്കിയൊക്കെ മാഞ്ചിയത്തിനും പറ്റും. അതുകൊണ്ടാണ് മരം എന്ന് മാത്രം പറഞ്ഞത്.

KANNURAN - കണ്ണൂരാന്‍ said...

"അച്ഛന്‍ പറഞ്ഞു;
ചോട്ടിലിരുന്ന് ഉറങ്ങുന്നോര്‍ പോലും
തണല്‍ തരുന്നവനെന്നേ
വിളിക്കൂ,
വെയില്‍ ഏറ്റുവാങ്ങുന്നവനെന്ന്
ഒരു മരത്തെപ്പറ്റിയും
ഓര്‍ക്കുകയേയില്ല ആരും. " സത്യം.... അധികമാരുമോര്‍ക്കാത്ത സത്യം...

ഇത്തിരിവെട്ടം|Ithiri said...

തണലേകാന്‍ മരം വേണം. തണല് നല്‍കാനായി മരം ഏറ്റെടുക്കുന്ന ചൂടിനെ എല്ലാവരും മറക്കുന്നു. മനപൂര്‍വ്വം. ഇലപെഴിഞ്ഞാല്‍ മരത്തേയും മറക്കും.

അനിയന്‍സേ വരികള്‍ക്കിടിലെ വരികള്‍ അസ്സലായി.

G.manu said...

എല്ലവരെയും എണ്റ്റെ കുടിലിലോട്ടും ക്ഷണിക്കുന്നു. വലുതായിട്ടൊന്നും ഇല്ല തരാന്‍ കേട്ടോ


jeevitharekhakal.blogspot.com

ദൃശ്യന്‍ | Drishyan said...

തണല്‍മരം ഇഷ്ടപ്പെട്ടു-ആശയം ചിന്ത്യോദ്ദിതം. ഇത്തിരി താളം കൂടെ ചേര്‍ക്കാമായിരുന്നു.
ചോക്ലേറ്റ് ഗേള്‍ തീരെ ഇഷ്ടപ്പെട്ടില്ല.

സസ്നേഹം
ദൃശ്യന്‍

പൊതുവാള് said...

അനിയാ,
‘മരം ഒരു വരം‘
അതു മറക്കാത്ത മനുഷ്യനും,
നന്നായിട്ടുണ്ട് .

ഞാനും മരത്തെക്കുറിച്ചൊരെണ്ണം കുത്തിക്കുറിച്ചിട്ടുണ്ട്, വായിക്കാന്‍ കവിയരങിലേക്കു സ്വാഗതം.
http://kaviyarang.blogspot.com/

വല്യമ്മായി said...

നല്ല ചിന്ത അനിയന്‍സ്

aniyans said...

വിഷ്ണൂ നന്ദി...

പൊന്നപ്പാ തിരിച്ചു വന്നു അല്ലേ... പക്ഷേ പ്രതികരണം എനിക്ക്‌ ഇഷ്ടമായില്ല. നല്ലൊരു കവിത വായിക്കാനുള്ള അവസരം പോയല്ലോ.

വേണൂ, പറയേണ്ടാത്തതാണോ അത്‌... അറിയില്ല. ഈ വെയില്‍ ഏറ്റുവാങ്ങല്‍ ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുമല്ലോ.

സൂ, അച്ഛന്‍ ഒരു മരമാണ്‌ അമ്മ ഒരു മുറി എന്നതുപോലെ തന്നെ...

കുറുമാനേ നമ്മളെല്ലാം അങ്ങനെതന്നെ.

സുല്‍.. നന്ദി... മാഞ്ചുവടല്ല, മാഞ്ചിയമായത്‌ മനപൂര്‍വം തന്നെ. വെയിലേറ്റുവാങ്ങാന്‍ ഇലകളെ വളര്‍ത്താനായി എവിടെയെല്ലാം വേരുകളോടിച്ചാണ്‌ മാഞ്ചിയം വളരുന്നതെന്നോര്‍ക്കുക..

കണ്ണൂരാനേ നന്ദി... പക്ഷേ ആ സത്യം നമ്മള്‍ ഓര്‍ക്കാത്തതല്ല, മനപൂര്‍വം മറക്കുന്നതാണെന്നാ എനിക്ക്‌ തോന്നുന്നത്‌.

ഇത്തിരി വെട്ടം നന്ദി...

മനൂ ഞാന്‍ വന്നിരുന്നു അവിടെ..
ദൃശ്യാ, നന്ദി..
എനിക്കെന്തോ കവിത പാടാനുള്ളതാണെന്ന തോന്നല്‍ ഇപ്പോഴില്ല. താളത്തെക്കാള്‍ കൂടുതല്‍ ഭംഗികേടില്ലാതെ പറയാനുള്ളത്‌ പറയുകയാണെനിക്കിഷ്ടം. ഇത്‌ എന്റെ കവിതയുടെ രീതി എന്നേയുള്ളൂ. ചോക്കലേറ്റ്‌ ഗേളിനെ ഇഷ്ടമായില്ല എന്ന് തുറന്നു പറഞ്ഞതിന്‌ നന്ദി... കവിത ആസ്വദിക്കുന്നതിലെ അവനന്വന്റെ രീതികളെ എന്നും എനിക്ക്‌ ബഹുമാനമാണ്‌. നിങ്ങള്‍ അത്‌ കൊള്ളില്ല എന്നല്ല നിങ്ങള്‍ക്ക്‌ ഇഷ്ടമായില്ല എന്നാണല്ലോ പറഞ്ഞത്‌.

പൊതുവാളാ വായിച്ചു.

വല്ല്യമ്മായീ നന്ദി..

മുരളി വാളൂര്‍ said...

മരവും തണലും നന്നായിരിക്കുന്നു, ചിന്തിപ്പിക്കുന്നത്‌....

joshi said...

veyil etuvangumbozhanu thanal oru pratheekshayakunnathu------

joshi said...

veyil etuvangumbozhanu thanal oru pratheekshayakunnathu------