Saturday, February 17, 2007

കേരളീയം

തെരുവില്‍ ഒരു പാട്ടുകാരന്‍
വാക്കുകളില്ലാതെ വായ്ത്താരി പാടുന്നു,
ചുണ്ടനക്കാതെ,
വാ തുറക്കാതെ.
വിരലുകളറ്റ കൈപ്പത്തി
ന്മുന്നിലെ തുകലുപൊട്ടിയ തബലയില്‍
ഓട്ടയില്ലാത്ത മുളന്തണ്ട്
മേല്‍ച്ചുണ്ടോട് ചേര്‍ത്ത് മറ്റൊരാള്‍
മുട്ടുകുത്തി നിലത്തിരിക്കുന്നൂ
കൈത്തണ്ടയില്ലാത്ത
മൃദംഗ വാദകന്‍.
പാട്ടിനൊപ്പിച്ച്, തല ചരിച്ചാട്ടി,
ആസ്വദിക്കുന്നു ഞാന്‍,
ചെകിട് കേള്‍ക്കാത്തവന്‍.

4 comments:

Unknown said...

തെരുവില്‍ ഒരു പാട്ടുകാരന്‍
വാക്കുകളില്ലാതെ വായ്ത്താരി പാടുന്നു,
ചുണ്ടനക്കാതെ,
വാ തുറക്കാതെ.
...........
........
പാട്ടിനൊപ്പിച്ച്, തല ചരിച്ചാട്ടി,
ആസ്വദിക്കുന്നു ഞാന്‍,
ചെകിട് കേള്‍ക്കാത്തവന്‍.

വിഷ്ണു പ്രസാദ് said...

നന്നായിട്ടുണ്ട് അസംബന്ധം.

വിശാഖ് ശങ്കര്‍ said...

‘വിരലുകളറ്റ കൈപ്പത്തിക്ക്
മുന്നിലെ തുകലുപൊട്ടിയ തബലയില്‍‘ എന്ന് വിശ്വസിക്കുന്നു.എന്തായാലും ഒരു തിരുത്ത് കൊടുക്കണം.
‘വിരലുകളറ്റ‘തും,‘കൈത്തണ്ടയില്ലാത്ത‘തും ഒരുമിച്ച് വന്നത് ..
യുക്തിക്കുനിരക്കുന്നതു തന്നെയങ്കിലും ചില 'imperfections' ,‘കേരളീയ‘ത്തില് ഇല്ലേ എന്നു സംശയം..‍

കണ്ണൂസ്‌ said...

അനൂ, ഇത്‌ നന്നായി.