Wednesday, May 23, 2007

അവസരവാദി

ആരുമില്ലെന്ന് തോന്നുമ്പോഴാണ്
ഓരോരോ വിചാരങ്ങള്‍...
തൊട്ടുമുന്നിലെ വണ്ടിയുടെ
വേഗത്തില്‍
ഇളകുന്ന
തുണി നിമിഷനേരം കാണിച്ചുതരുന്ന
നഗ്നതയെപ്പോലും കാമിച്ചു പോകുന്നത്,
സ്നേഹത്തിന്റെ നെഞ്ചൊട്ടിക്കിടക്കുമ്പോള്‍
ഓര്‍ക്കുകയേയില്ല
വൃത്തികെട്ടവന്‍,
അവസരവാദി.

ആരുമില്ലെന്ന് തോന്നുമ്പോഴാണ്
ഓരോരോ വിചാരങ്ങള്‍...

വെറുതെ മനസ്സില്‍
കയറിയിറങ്ങുന്ന
ഒരു കയര്‍ക്കുടുക്കിന്റെ
നിശബ്ദതയെപ്പോലും
പ്രണയിച്ചുപോകുന്നത്
തന്ത്രപൂര്‍വം മറന്നുകളയും
ഒരാള്‍ക്കൂട്ടത്തിനു നടുവിലെത്തുമ്പോള്‍
ചതിയന്‍,
അവസരവാദി.

12 comments:

Unknown said...

തൊട്ടുമുന്നിലെ വണ്ടിയുടെ
വേഗത്തില്‍
ഇളകുന്ന
തുണി നിമിഷനേരം കാണിച്ചുതരുന്ന
നഗ്നതയെപ്പോലും കാമിച്ചു പോകുന്നത്,
സ്നേഹത്തിന്റെ നെഞ്ചൊട്ടിക്കിടക്കുമ്പോള്‍
ഓര്‍ക്കുകയേയില്ല
വൃത്തികെട്ടവന്‍,
അവസരവാദി....
കുറേനാളുകള്‍ക്ക് ശേഷം എഴുതിയത് ഇതാണ്. സഹിക്കാമോ ആവോ?

വിഷ്ണു പ്രസാദ് said...

അനുവേ എല്ലാമുള്ളപ്പോഴും എനിക്കിങ്ങനെയൊക്കെ തോന്നാറുണ്ട്...എന്നെയെന്തു വിളിക്കണം...?അഹങ്കാരി,ചൂഷകന്‍,ബൂര്‍ഷ്വ...
എന്റെ കയ്യിലുമുണ്ട് ഒരവസരവാദി...
സ്നേഹത്തോടെ നീ ഒട്ടുന്ന നെഞ്ചിലും അതുണ്ടാവാം...
കവിത നന്നായി.

അപ്പൂസ് said...

ഇഷ്ടമായി.

തറവാടി said...

അനിയന്‍സേ ,

കവിത ഇഷ്ടമായി ,
അവസരവാദത്തെ വിജയിക്കാന്‍ കഴിവുള്ളവരുമുണ്ടെന്നെനിക്കു തോന്നുന്നു,

സമൂഹം അവരെ എന്നും തെറ്റ് ദ്ധരിച്ചിട്ടുണ്ടെന്നത് യഥാര്‍ത്ഥ്യം

കുടുംബംകലക്കി said...

ഇഷ്ടമായി; നല്ല കവിത.

ടി.പി.വിനോദ് said...

കവിത നന്നായി...

സു | Su said...

കവിത ഇഷ്ടമായി അനിയന്‍സേ :)

വേണു venu said...

അവസരവാദം മനുഷ്യ മനസ്സിലെ നിലനില്പിന്‍റെ തത്വ ശാസ്ത്രം തന്നെ. കവിത നന്നായി.:)

ശെഫി said...

നന്നായി

Unknown said...

നന്ദി കൂട്ടുകാരേ, ബൂലോഗത്ത് സജീവമാകാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ എഴുത്തിലുമുണ്ടായിരിക്കുന്നു ഒരു മന്ദത.
തറവാടീ,ഈ അവസരവാദത്തെ ജയിക്കാനുള്ള വിദ്യ ഉപദേശിച്ചുതരാമോ? അതൊരു അത്ഭുതമാണ്, അങ്ങനെ ജയിക്കുന്നു എന്നത്. വിഷ്ണു പറഞ്ഞതുപോലെ എല്ലാവരിലും അങ്ങനെയൊരു അവസരവാദിയുണ്ട് എന്ന് ഞാന്‍ കരുതിയത് എന്റെ സൌകര്യത്തിനുവേണ്ടിയാവണം, ല്ലേ? വേണൂ, അപ്പോ നിലനില്‍പ്പ് അവസരവാദത്തിന്റെ പര്യായമാവുമോ? അപ്പൂ‍സ്, ലാപുട, സു, കുടുംബം കലക്കി, ശെഫി... വന്നതിനും വായിച്ച് അഭിപ്രായിച്ചതിനും നന്ദി.

തറവാടി said...

അനിയന്‍സേ ,

അതെളുപ്പമല്ലേ ,

അവസരവാദിയാവാതിരിക്കുക അത്രതന്നെ!

sree said...

വഴിതെറ്റലും അവസരവാദവും വേണ്ടാത്തപ്പോള്‍ കേറിവരുന്ന തിരിച്ചറിവുകളും...കൊള്ളാം.ഉടുപ്പിട്ട് മുടി ചീകി വരുന്ന കവിതക്കുട്ടപ്പന്‍മാരുടെ ഇടയില്‍
ഇവന്മാരു തുണിയില്ലാതെ പെട്ടന്നുകേറിവന്നങ്ങുനിന്നപ്പൊ...ഇഷ്ടായി.
ഇതും ഒരു അവസരവാദം!