Tuesday, October 23, 2007

മെയില്‍ ഡെലിവറി ഫെയില്‍ഡ്

എനിക്കറിയാം,

ഇല്ലാത്ത വിലാസത്തിലേക്കാണ്

ദിനവും

എന്റെ സന്ദേശങ്ങള്‍

യാത്രാമൊഴിയില്ലാതെ

വിടപറയുന്നത്,

എന്നെങ്കിലുമൊരിക്കല്‍

പരാജയപ്പെട്ടവയായി

തിരിച്ചെത്താന്‍

വിയര്‍പ്പുമണവും

മുഷിഞ്ഞ ലക്കോട്ടില്‍

അറിയാദേശങ്ങളുടെ

ഉണങ്ങാത്ത മഷിയും

ഒന്നുമില്ലാതെ

നഗ്നരായിട്ടാണെങ്കിലും

അവ മടങ്ങിയെത്തും.

താണ്ടിയ ദൂരങ്ങളുടെ അടയാളം

തിരഞ്ഞാലും കണ്ടുകിട്ടില്ല.

തിരക്കേറിയവരുടെ ലോകത്ത്

ഒറ്റയാനാകുന്നവന്

മറുകുറിപ്പുകളല്ല,

തോല്‍ വിയടഞ്ഞ സന്ദേശങ്ങളാവണം

കാത്തിരിപ്പിന്റെ പുതിയ വാതില്‍.

10 comments:

ദിലീപ് വിശ്വനാഥ് said...

കൊള്ളാമല്ലോ.

ശ്രീ said...

“തിരക്കേറിയവരുടെ ലോകത്ത്

ഒറ്റയാനാകുന്നവന്

മറുകുറിപ്പുകളല്ല”

കൊള്ളാം.
:)

ബാജി ഓടംവേലി said...

ഒറ്റയാന്‍ യാത്ര നന്നായിരിക്കുന്നു

കണ്ണൂരാന്‍ - KANNURAN said...

ബ്ലോഗ് വായിക്കാന്‍ പറ്റുന്നില്ല... കറുത്ത തിരശ്ശീലയില്‍ റോസ് അക്ഷരങ്ങള്‍.. കമന്റില്‍ നിന്നുമാണ് കവിത വായിച്ചത്.. കണ്ണു ഡോക്ടറെ കാണിക്കാനുള്ള സമയമായീന്നാ തോന്നുന്നെ.. നല്ല കവിത...

ശെഫി said...

നന്നായിരിക്കുന്നു

ക്രിസ്‌വിന്‍ said...

പാവം മെയില്‍

പിന്നെ കണ്ണൂരാനോട്‌,
ഒരു വഴി പറയാം;മൗസ്‌ ഡ്രാഗ്‌ ചെയ്ത്‌ പോസ്റ്റ്‌ സെലക്‍ട്‌ ചെയ്താല്‍ മതി.വായിക്കാന്‍ പറ്റുന്നില്ലേ...
ഒരേ നാട്ടുകാരായതു കൊണ്ട്‌ പറഞ്ഞുതരുന്നതാണേ...

ശ്ശോ... കണ്ണൂരിലെ കണ്ണു ഡോക്‍ടര്‍മാര്‍ എന്നെകൊണ്ട്‌ തോറ്റു.എന്റെ ഒരു കാര്യം..!!

Pramod.KM said...

നന്നായി..
കേള്‍ക്കാത്ത ചെവികളിലേക്കു പോകുന്ന നിലവിളികള്‍ പോലെ ഇല്ലാത്ത അഡ്രസ്സിലേക്കു പോകുന്ന മെയിലുകള്‍:)

Kuzhur Wilson said...

മരിച്ചയാളുടെ ജീവിക്കുന്ന ഇ മെയില്‍ പലപ്പോഴും ഉറക്കം കെടുത്തിയിട്ടുണ്ട്

നീ ജീവിച്ചിരിക്കുന്നു എന്നതിനു പോലും തെളിവല്ല, നിന്റെ മെയില്‍ ഐഡി. എന്റെയും

ഞാന്‍ നിനക്ക് മെയില്‍ അയക്കില്ല

Peelikkutty!!!!! said...

നന്നായിരിക്കുന്നൂ ഈ ചിന്ത ;)


ഓടൊ:എനിക്കിഷ്ടപ്പെട്ട കവിതകള്‍‌ ലിസ്റ്റില്‍‌ പ്രമാദം‌ - pramaadam ആണ് :)

Unknown said...

ചങ്ങാതിമാരേ വളരെ നന്ദി... എഴുത്ത് വല്ലപ്പോഴും മാത്രമാക്കിയിട്ടും കുറേപ്പേര്‍ പുതിയവരും പഴയവരും ഈ വരികളും വായിക്കാനും അഭിപ്രായിക്കാനും കടന്നുപോകുന്നതില്‍ വല്ലാത്ത സന്തോഷം വരുന്നു. ഒരു വര്‍ഷമായി ഞാന്‍ ഈ ബൂലോഗത്തേക്ക് വന്നിട്ട്. പലപ്പോഴും സ്വയം ആവര്‍ത്തിച്ചും (അതങ്ങനെ വന്നുപോകുന്നതാണ്, മനപൂര്‍വമല്ല്ല) പകര്‍ത്തിയുമൊക്കെ എഴുത്ത് തുടരുന്നു. എന്നോ ചത്തുപോയ കവിതയെഴുത്തിനെ പുനരുജ്ജീവിപ്പിക്കാന്‍ എല്ലാവരും സഹായിച്ചു എന്നത് വളരെ നന്ദിയോടെ പറയുന്നു.