Friday, November 16, 2007

അന്യോന്യം

ടാര്‍നിലത്തെ
കറുത്തുണങ്ങിയ ചോര
കണ്ടാല്‍
ചങ്ങാതീ
നിന്നെയാണോര്‍മ്മ വരിക.
മരണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍
നീ മുന്നില്‍
കാണുന്ന മുഖം
എന്റേതാവാതെ
വയ്യല്ല്ലോ.
എങ്കിലും ഇനി കാണുമ്പോള്‍
പതിവുള്ള ആ ചിരി
നാം വേണ്ടെന്നുവയ്ക്കരുത്.

5 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കവിത ഇഷ്ടപ്പെട്ടു

ശ്രീ said...

"എങ്കിലും ഇനി കാണുമ്പോള്‍
പതിവുള്ള ആ ചിരി
നാം വേണ്ടെന്നുവയ്ക്കരുത്."

:)

സുമുഖന്‍ said...

ഇഷ്ടപ്പെട്ടു :-))

പ്രയാസി said...

‘ടാര്‍നിലത്തെ
കറുത്തുണങ്ങിയ ചോര
കണ്ടാല്‍
ചങ്ങാതീ
നിന്നെയാണോര്‍മ്മ വരിക.“

പാവം ഒരു കൂട്ടുകാരനെ ഓര്‍മ്മ വന്നു..:(

priyan said...

touching :-)