Thursday, September 04, 2008

കവി

ഒരു കവിത പോലും
വായിച്ചിട്ടില്ലാത്ത
അച്ഛനും മനസ്സുകൊണ്ട്
ഒരു കവിയാണ്.
അറുപത്തഞ്ചാം വയസ്സില്‍
തളര്‍ന്ന കാലുകളിലില്ലാത്ത ബലം
മകന്റെ കൈകളില്‍ കണ്ട്
പിച്ച നടക്കുമ്പോള്‍
ഓടിക്കളിക്കുന്ന രണ്ടുവയസ്സുകാരനോട്
ആ കവി പറഞ്ഞതിങ്ങനെ.
മുത്തച്ഛന്‍ ഇപ്പോ നിന്റെ അച്ഛന്റെ
കുഞ്ഞായിരിക്കുന്നു.
ആ കവിത ആരും എഴുതിവച്ചിട്ടില്ലെന്ന്
അച്ഛന്‍ സങ്കടപ്പെട്ടതേയില്ല.

3 comments:

നരിക്കുന്നൻ said...

നല്ല കവിത.

PIN said...

കവിത നന്നായിട്ടുണ്ട്‌.ആശംസകൾ...

ഇരുകാലിൽ നിവർന്ന് നടക്കുന്നവർക്ക്‌, നാല്‌ കാലിൽ ഇഴയുന്നവരും,മൂന്നുകാലിൽ കൂനിനടക്കുന്നവരും ശിശുക്കൾതന്നെ...

Mahi said...

നന്നായിട്ടുണ്ട്