Tuesday, December 12, 2006

ഭാഷയില്‍ പങ്ക് വക്കേണ്ടത്

ഇന്ന് പതിമൂന്നാം തവണയും
നിനക്ക് എന്നെ മനസ്സിലാകുന്നില്ലെന്ന
അമ്ലസ്വരം കാത് കത്തിച്ചു
എനിക്ക് നിന്നെ അറിയാനാവുന്നില്ലെന്ന
ക്ഷാരച്ചുവ ഇന്നലെ...
അതിനും മുന്‍പ് നാമെന്തേ തിരിച്ചറിയുന്നില്ലെന്ന
പരിഭവ ഗന്ധം വാക്കുകളാകെയും..
നമ്മുടെ ഭാഷക്ക് പരസ്പരം അറിയാനായില്ലെങ്കില്‍‌
മറ്റൊരുവന്റെ വാക്കുകളില്‍
എങനെയാണ് നാം
മധുരം പകുക്കുക?

8 comments:

Unknown said...

ഭാഷയില്‍ പങ്കുവക്കേണ്ടത്... ഒരു പോസ്റ്റ്...

Anonymous said...

ഇതിന് “പിപ്പറ്റും ബൂററ്റും ഞാനും” എന്ന് പേര് കൊടുക്ക്..ട്ടോ..
ഒരുമാതിരി “കെമിസ്ട്രി ലാബി”ന്റെ മണം..
അമ്ലം, ക്ഷാരം...
എന്ത് പറ്റി ഉണ്ണ്യേയ്‌യ്‌യ്‌യ്‌യ്‌... ശരിക്കും മൂത്തോ നിനക്ക്???
ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം...കഷ്‌ടായീ...
അതും നെല്ലിക്കയ്ക്ക് ക്ഷാമം ഉള്ള ഈ വൃശ്ചികത്തില്‍ തന്നെ കൂടീലോ..സുകൃതക്ഷയം..

Anonymous said...

kavitha ishttayeee
njan oru Litmus aannu

സു | Su said...

ഭാഷയ്ക്ക് പരസ്പരം അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍, മധുരം മാത്രമല്ല, കയ്പ്പും പങ്കുവെക്കാന്‍ കഴിയില്ല. :)

വല്യമ്മായി said...

നമ്മുടെ ഭാഷക്ക് പരസ്പരം അറിയാനായില്ലെങ്കില്‍

ഈ അറിയായ്കയല്ലേ എല്ല പ്രശ്നങ്ങള്ക്കും കാരണം

Kalesh Kumar said...

ഉഗ്രൻ!!!

സുല്‍ |Sul said...

വല്യമ്മ്മായി അവിടെ ഊര്‍ജ്ജം കൊണ്ടു വിളയാടുന്നു, ഇവിടെ അത് രസതന്ത്രത്തിലും. എല്ലാം നല്ലതിന്.

സുല്‍

വിശാഖ് ശങ്കര്‍ said...

“സമ്മാനദാനം“ എന്ന പഴയകവിതയില്‍നിന്നും ഇവിടെ എത്തുമ്പോള്‍ കാവ്യശില്‍പ്പത്തിനുമേല്‍ അനിയന്‍സ് ആര്‍ജ്ജിച്ച കൈയ്യടക്കം ശ്രദ്ധേയമാവുന്നു.നല്ല ഒതുക്കവും ഭംഗിയും ഉള്ള കവിത..