Sunday, November 05, 2006

മഴയിടം

ഒരു മണല്‍ക്കാറ്റില്‍
കാഴ്ച മൂടുമ്പോള്‍
കറുത്ത കണ്ണട വെയില്‍ മറക്കുവാന്‍
തോറ്റു പോകുമ്പോള്‍
വിയര്‍പ്പുപ്പില്‍ ദേഹം
കുളിച്ചു നീറുമ്പോള്‍
നിഴല്‍ത്തണലിലായി
ഒളിച്ചുനിന്നു ഞാന്‍
തുറന്ന കണ്ണിലെ തിളച്ച ചൂടിലും
കിനാവ്‌ കാണുന്നൂ
മഴയിടങ്ങളെ.

നനവ്‌ വീഴാത്ത്‌ ചേമ്പില,
മുറിയില്‍ ഇനിയും തോരാത്ത
മുതുകാലന്‍ കുട
ഓടിന്‍ പാത്തിയില്‍
മഴവെള്ളപ്പാച്ചില്‍
താഴെ വയല്‍ നിറയുന്ന
ചെളിവെള്ളക്കുളി
പുഴുങ്ങും കാറ്റിന്റെ
പുറമ്ലോകത്തെ
അടഞ്ഞ വാതിലിന്നപ്പുറം നിര്‍ത്തി
ടെലിവിഷനിലെ ചാനല്‍ മാറ്റുമ്പോള്‍
തിരഞ്ഞു പോയൊരാ മഴയിടം മുന്നില്‍

8 comments:

Unknown said...

കൂട്ടുകാരേ ബൂലോഗവാസികളേ, തിരഞ്ഞു പോയൊരാ മഴയിടം മുന്നില്‍... പുതിയ പോസ്റ്റ്‌... വായിക്കുക, ശപിക്കുക...

സുല്‍ |Sul said...

രണ്ടഗ്രങ്ങളും കൂട്ടിചേര്‍ക്കുന്നതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു. നല്ല കൊച്ചു കവിത.

-സുല്‍

രാജ് said...

അല്ല അനിയന്‍സേ യൂയേയീ മീറ്റിനു വരുന്നില്ലേ? നവംബര്‍ പത്തിനാണു്, വരുന്നുണ്ടെങ്കില്‍ കലേഷിനെ ഒന്നു വിളിച്ചു് അറിയിക്കൂ. നമ്പര്‍: 050-3095694.

പട്ടേരി l Patteri said...

മരുഭൂമിയിലെ ജീവിതത്തിലെ പ്രിയപ്പെട്ട സ്വപ്നങ്ങളില്‍ മഴക്കെന്നും സ്‌ഥാനമുണ്ടു... ഒരു പക്ഷേ മഴയേ കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങിയത് മരുഭൂമിയെ വാസം ആകാം
തിരഞ്ഞു പോയൊരാ മഴയിടം മുന്നില്‍ തിരിച്ചു വരട്ടേ വേഗത്തില്‍ ////
വായിച്ചു... എന്നെ കൊന്നാലും ഞാന്‍ ശപിക്കൂല്ല. (ശാപം അങ്ങനെ നിനക്കൊക്കെ തന്നു സ്റ്റോക്ക് തീര്‍ക്കുവാന്‍ ഉള്ളതല്ല :)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

അനിയന്‍സിന്റെ മഴ ചാറ്റലായി തുടങ്ങി, ചേമ്പിലയിലെ തുള്ളിയില്‍ ചെറുതിന്റെ വലുപ്പം കാണിച്ചുതന്നു. ശരിക്കും മഴ നമ്മുടെ ഒരു .... ഇതാണ്‌ അല്ലേ?

സു | Su said...

കവിത നന്നായി. :)

Unknown said...

പെരിങ്ങോടരേ, മീറ്റിന്‌ വരന്‍ പറ്റുമോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍ ഇപ്പോ പറ്റില്ല. അതോണ്ട്‌ കലേഷിനെ വിളിച്ചില്ല. വിളിക്കുന്നതല്ലേ വിളിക്കാതിരിക്കുന്നതല്ലേ വിളിക്കുന്നതിനെ ക്കാള്‍ വിളിക്കാതിരിക്കുന്നതിനെക്കാള്‍...... ശ്ശോ എനിക്കറിയാന്‍ മേല.. ഞാനൊന്നും പറഞ്ഞിട്ടുമില്ല

Anonymous said...

നല്ല കവിത. ഒരു ചാറ്റ‍ല്‍ മഴ നനഞ്ഞ സുഖം...:)