Thursday, November 16, 2006

വെറുതെയിങ്ങനെ...

എന്തിനാണ്‌ ഒരു പേന,
ഹൃദയത്തില്‍ ഒരു വരി പോലും
കുറിക്കാനാവില്ലെങ്കില്‍.
എന്തിനാണ്‌ ഒരു ഹൃദയം
അപരന്റെ മനസ്സിലെ നോവ്‌ പോലും
വായിക്കാനായില്ലെങ്കില്‍.
എന്തിനാണൊരു ജീവിതം,
പ്രണയം ഇത്ര പെട്ടെന്ന്
ഒടുങ്ങുന്നതാണെങ്കില്‍.


കടപ്പാട്‌: ബൂലോഗത്തില്‍ നിന്ന് വീണുകിട്ടിയ സുഹൃത്തിന്‌

8 comments:

Unknown said...

ചില വരികള്‍ കൂടി.. എന്തിനാണ്‌ ഒരു പേന ഹൃദയത്തില്‍ ഒരു വരി പോലും എഴുതാനായില്ലെങ്കില്‍. വായിച്ച്‌ അഭിപ്രായിക്കൂ.

സു | Su said...

എന്തിനാണൊരു വായന,
പോസ്റ്റ് ഇത്രവേഗം തീരുമെങ്കില്‍...

Anonymous said...

അനിയന്‍സ്..
വെറുതെയിങ്ങനെ ആകരുത് നിങ്ങളുടെ എഴുത്ത്..
കവിത കൊള്ളാം. എന്നാല്‍
മുമ്പ് എഴുതിയ കവിതയും ഇപ്പോഴുള്ളതിന്‍റെയും നിലവാരം നോക്കൂ.. ഗ്രാഫ് കുത്തനെ മുകളിലോട്ടൊ.. അതൊ താഴോട്ടൊ..

ഒരു ഫാക്ടറി അല്ല കവിത എഴുത്തെന്ന് തിരിച്ചറിയൂ..ദിവസവും കവിത എഴുതണമെന്ന വാശി ഉപേക്ഷിച്ച് ശ്രദ്ധയോടെ കവിത എഴുതൂ..

നിങ്ങളില്‍ നിന്ന് വായക്കാര്‍ ചിലത് പ്രതീക്ഷിക്കുന്നു.

(ആദ്യമായാണ് ഒരു കുറിപ്പ് നിങ്ങള്‍ക്കായ് അതും വിമര്‍ശനം)

Anonymous said...

കാത്തിരുപ്പ് എഴുത്തിനെ ഇല്ലാതാക്കിയ അനുഭവം എന്റേത്.മറ്റേത് സര്‍ഗപ്രക്രിയയെയും പോലെ ചില കാത്തിരുപ്പുകള്‍,വേദനകള്‍,പരിചയങ്ങള്‍,പരിശീലനങ്ങള്‍ ഇതൊക്കെ അതിന് നന്ന്.പക്ഷേ മനസ്സിലെങ്കിലും എപ്പോഴും എഴുതിക്കൊണ്ടിരിക്കണം.എല്ലാം മരവിച്ചതിനു ശേഷം കവിത തിരഞ്ഞിട്ടെന്ത്? പിന്നെ കവിതയില്‍ പ്രണയത്തെക്കുറിച്ചു മാത്രം പറയാം:പ്രണയം അവസാനിക്കുകയില്ല.

ലിഡിയ said...

എഴുതിയതൊക്കെ സത്യം

-പാര്‍വതി.

sandoz said...

മനസ്സില്‍ തോന്നുന്നതു കുത്തിക്കുറിച്ചിടാന്‍ ഒരു ഗ്രാഫും നോക്കണ്ടാ മാഷേ.
ചങ്കൂറ്റത്തോടെ അലക്കിക്കോ.

വല്യമ്മായി said...

ഒടുങ്ങാത്ത പ്രണയത്തിനായി കാത്തിരിക്കാം

മുസാഫിര്‍ said...

എല്ലാത്തിനും ഒരു സമയമുണ്ട്,കാത്തിരിക്കുക.