Tuesday, November 28, 2006

മരണമൊഴി

മണ്ണില്‍ വീണ മയില്‍പ്പീലി
മഴ കാണുന്നതിനെക്കുറിച്ച്
നിന്നോട് ആരെങ്കിലും
പറഞ്ഞിട്ടുണ്ടോ
മഴനൂലുകളില്‍ നിന്ന്
താഴേക്കിറങ്ങുന്ന
സ്വപ്നങ്ങളല്ലാതെ?
മഴക്ക് മുന്‍പ്
വിടര്‍ന്ന് ചിരിക്കുമ്പോള്‍
മയില്‍പ്പീലിക്കണ്ണില്‍
എന്ത് കിനാവായിരുന്നിരിക്കും?

4 comments:

aniyans said...

മരണമൊഴി.... മണ്ണില്‍ വീണ മയില്‍പ്പീലി മഴ കാണുന്നതിനെക്കുറിച്ച്.....

വല്യമ്മായി said...

പ്രതീക്ഷയുടെ ചിറകേറിയല്ലേ നമ്മള്‍ ജീവിക്കുന്നത് തന്നെ

അരീക്കോടന്‍ said...

കാലാവസ്ഥാ പ്രവചനത്തിന്‌ ചെവിയോര്‍ത്തിരിക്കുകയായിരുന്നു മയില്‍പീലി!!!!

nandu said...

aniyaaaaa.....
this maliyil peeeli may be thinking and dreaming about the ........bliss of love with raindrops..........