Wednesday, November 15, 2006

അത്യാഗ്രഹം

വെറുതെയൊന്ന് ഉപ്പ്‌ നോക്കി
പോകാനാണ്‌ ചെന്നത്‌
കുടിച്ചു വറ്റിച്ചേ
മടക്കമുള്ളെന്നായി പിന്നീട്‌
നാലാം ദിവസം
മീനുകളുടെ എച്ചിലായാണ്‌
തീരത്തടിഞ്ഞത്‌.

13 comments:

aniyans said...

ഏതാനും വരികള്‍ കൂടി... ഇതൊക്കെ ആരേലും വായിക്കുന്നുണ്ടോ ആവോ...?

Sul | സുല്‍ said...

അനിയ ഞാനുണ്ട് വായിക്കാന്‍.

ബട്ട് ഒന്നും മനസ്സിലായില്ല :(

-സുല്‍

aniyans said...

തലക്കെട്ട്‌ ഒരു കടല്‍ സന്ദര്‍ശനം എന്നു മാറ്റി വായിച്ചാലും മനസ്സിലാവില്ലേ സുല്ലേ? അത്രേയുള്ളൂ. നമുക്കെല്ലാമുള്ള ആര്‍ത്തിയില്ലേ? പോസിറ്റീവും നെഗറ്റീവുമൊക്കെയായ ആര്‍ത്തി. അതിനെ മാത്രമേ ഉദ്ദേശിച്ചുള്ളൂ.
ഓ.ടോ. ബ്ലോഗിന്‌ അഡിക്റ്റായി മാറുന്നല്ലോ ഞാന്‍. എന്നിട്ടും എഴുതിയതൊന്നും ആര്‍ക്കും മനസ്സിലാവുന്നില്ലെന്ന ആക്ഷേപവും. മിനിയാന്ന് വല്യമ്മായി. ഇന്ന് ബാക്കിയുണ്ടായിരുന്ന ഒരു സുല്ലും. എന്റമ്മേ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കവിത എഴുത്ത്‌ തുടരാം എന്ന് തീരുമാനിച്ചത്‌ മണ്ടത്തരമായോ?

ഇത്തിരിവെട്ടം|Ithiri said...

ഉം... അങ്ങനെത്തന്നെ.

പെരിങ്ങോടന്‍ said...

അനിയന്‍സേ ഏതാനും ചിലരില്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു ബൂലോഗത്തിലെ നല്ല കവിതകള്‍. ചുരുങ്ങിയ ആ ചിലരിലേയ്ക്കു ഒരാ‍ള്‍ കൂടി വന്നു കാണുന്നതില്‍ സന്തോഷം.

aniyans said...

മണ്ടത്തരമായി എന്നാണോ ഇത്തിരിവെട്ടം അങ്ങനെ തന്നെ എന്നതുകൊണ്ടുദ്ദേശിച്ചത്‌? ഇനിയും എഴുത്ത്‌ നിര്‍ത്തണോ? കുറഞ്ഞ പക്ഷം ബ്ലോഗുന്നതെങ്കിലും നിര്‍ത്താം.

പെരിങ്ങോട ഗുരുവേ നന്ദി.. അപ്പൊ ഇത്‌ ഞാന്‍ പറഞ്ഞ്‌ പറയിപ്പിച്ചതല്ലെന്ന് ഒരു അടിവാചകം കൂടി ചേര്‍ക്കാമായിരുന്നു. നമ്മുടെ ബൂലോകത്ത്‌ നിറയെ സംശയാലുക്കളാണെന്നേ.

മുരളി വാളൂര്‍ said...

വലിയ ആള്‍ക്കാര്‍ക്കേ ചെറിയ കവിത എഴുതാന്‍ കഴിയൂ...
ശരിക്കും മനസ്സിലാവുന്നുമുണ്ട്‌...
നല്ലത്‌....

ശിശു said...

അനിയന്‍സ്‌, ആദ്യമായാണ്‌ കമന്റുന്നത്‌,ഇത്തിരി വരികളില്‍ ഒത്തിരി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടവനാണീ കവിതയെഴുത്തിലെ ശിശുവായ ശിശു, താങ്കളുടെ കവിത ആ ഒരു കാഴ്ചപ്പാടില്‍ അതിന്റെ കര്‍ത്തവ്യം നിര്‍വഹിച്ചിരിക്കുന്നു.

ഓഫ്‌)കവിത കവിതന്നെ വ്യാഖ്യാനിക്കേണ്ടിവരുന്നത്‌ കവിതയുടെ ദുര്യോഗമല്ലേ? (ആണോ?, ആ... ശിശുവാണേ.. വഴക്കിനു വരല്ലേ..)

വിശാല മനസ്കന്‍ said...

എനിക്ക് മനസ്സിലായതുതന്നെയാണ് അനിയന്‍ ഉദ്ദേശിച്ചതെങ്കില്‍ എനിക്കീ കവിത ഇഷ്ടായി.

എന്റെ മനസ്സിലാക്കല്‍:

‘വെറുതെയൊന്ന് ഉപ്പ്‌ നോക്കി
പോകാനാണ്‌ ചെന്നത്‌‘

ഫോര്‍ ഇന്‍സ്റ്റന്‍സ്, ഒരു സ്ഥലത്ത് കള്ളവാറ്റ് നടക്കുന്നെന്ന് കേട്ട വ്യക്തി അങ്ങോട്ട് ‘സാധനം എങ്ങിനെയുണ്ട്?’ എന്നറിയാനായി ചെല്ലുന്നു.

‘കുടിച്ചു വറ്റിച്ചേ
മടക്കമുള്ളെന്നായി പിന്നീട്‌‘

ഒന്നേല്‍ തുടങ്ങി ‘ഡും ഡും ഡും‘ ന്ന് നിരക്കെ പെരക്കേ ഒരു പന്ത്രണ്ടണ്ണം അടിച്ചിട്ടും അവിടെയിരിക്കണത് മൊത്തം കുടിച്ചിട്ടേ ഇനി കുടുമ്മത്തേക്കുള്ളൂന്ന റോള്‍.

‘നാലാം ദിവസം
മീനുകളുടെ എച്ചിലായാണ്‌
തീരത്തടിഞ്ഞത്‌‘

വൈന്നേരായിട്ടൂം ആളെ കാണാതെ കുടുമ്പക്കാര്‍ ടോര്‍ച്ചുമായി അന്വേഷിച്ച് ചെന്നപ്പോള്‍ കൊയ്ത്ത് കഴിഞ്ഞ് കിടക്കണ പാടത്ത് വാളും പരിചയും നിരത്തി വച്ച് മൃതപ്രായനായി വരമ്പത്ത് തലയും വച്ച് കിടന്നിട്ട് ‘ഈ തലോണയില്‍ നിറച്ചും ഉറുമ്പുകളാണല്ലോ’ എന്ന് പിച്ചും പേയും പറയുന്നു.

‘സിറ്റുവേഷന്‍‘ ഏതും ആവാം. വേണമെങ്കില്‍ ആളെ പടവും ആക്കാം. ആം ഐ റൈറ്റ് അനിയന്‍????

വേണു venu said...

അനിയന്‍സു്.
വായിക്കാറുണ്ടു്, പലപ്പോഴും അടയാളം വയ്ക്കാന്‍ മറന്നു പോകുന്നതാവാം.ഇഷ്ടപ്പെടുന്നു ചുന്ദരി കവിതകളെ.

വല്യമ്മായി said...

നല്ല ചിന്ത,നല്ല അവതരണം.കുറച്ച് ഭൂമിയ്ക്കായി നടന്ന് വീണു മരിച്ച ടോള്‍സ്റ്റോയിയുറ്റെ കഥാപാത്രത്തെ ഓര്‍മ്മ വന്നു.

Ambi said...

വിശാലണ്ണാ..നമിച്ചു..നമിച്ചു..നമിച്ചു..
(ഈ മനുഷ്യനെ നമിച്ചതൊക്കെ പഹവാനെ നമിച്ചിരുന്നേ അങ്ങേരൊരു നൂറടിയ്ക്കാനുള്ള വകുപ്പെങ്കിലുമൊപ്പിച്ചു തന്നേനേ..:))

അനിയന്‍സേ..ഈയൊരു കമന്റുണ്ടെങ്കിലൊരു നാനൂറുപറയരിയുടെ ചോറ് ഒറ്റയ്ക്ക് യാതൊരു മേമ്പൊടിയുമില്ലാതെ ഞാനുണ്ടേനെ..
വെറും ഉപദംശമായി..:)
പിന്നെ രണ്ട് പ്ലേറ്റ് ബീഫും നാല് പൊറോട്ടയും മൈന്‍ ഡിഷും..

parajithan said...

വിശാലാ, കമണ്റ്റ്‌ കലക്കി. ഇടത്തേക്കാലില്‍ അംബി, വലത്തേക്കാലില്‍ ഈയുള്ളവന്‍.

അനിയന്‍സേ, സോറി. ഇപ്പഴാ വായിച്ചേ. മാര്‍കേസിണ്റ്റെ Hasdsomest drowned man in the world എന്നൊരു കഥയുണ്ട്‌. (strange pilgrims-ലാണെന്ന്‌ ഓര്‍മ്മ.) അതിലെ കഥാപാത്രത്തിനെപ്പോലെയാണ്‌ ഇതില്‍ പറയുന്ന കുടിയന്‍ തീരത്തടിഞ്ഞതെന്ന്‌ പലര്‍ക്കുമറിയാം. ഇത്‌ തരളസുന്ദരകാല്‍പനികസാഹിത്യ വേര്‍ഷന്‍.

ശരിക്കുമുള്ള വേര്‍ഷന്‍ ഇതാ: കൊട്ടൂടിത്തവളകള്‍ മാത്രമുള്ള ഒരു കുട്ടിക്കുളത്തിലിറങ്ങുന്നയാള്‍ എങ്ങനെ മീനുകള്‍ക്ക്‌ തീറ്റയാകും?എഴുത്ത്‌ ഉഷാറാകുന്നുണ്ട്‌ അനിയാ.

(ക്വിസ്‌: "ആട്ടം പഠിക്കാന്‍ പറ്റിയ സ്ഥലം അപ്പണ്റ്റെ നെഞ്ച്‌ തന്നെ!" എന്ന്‌ പറഞ്ഞത്‌ ഉണ്ണായി വാര്യരോ അതോ ഉണ്ണുന്ന വാര്യരോ?)