Wednesday, November 01, 2006

വഴികളെ വിശ്വസിക്കരുത്‌

എങ്ങോട്ട്‌ പോകണമെന്നൊരാശങ്ക
എല്ലാ വഴികളിലുമുണ്ട്‌
കിഴക്കോട്ട്‌ പോകുമ്പോള്‍
തെക്കോട്ടാകാമായിരുന്നെന്നും
ഇടത്തേക്ക്‌ തിരിയുമ്പോള്‍
വലം കാല്‍മുട്ടിലുമൊക്കെ ഒരു വല്ലാത്ത ഭയപ്പാട്‌.
ഏതു വഴിയിലും ഒളിഞ്ഞു കിടപ്പുണ്ട്‌
ഒരു വഴി തെറ്റിക്കലെന്ന മുന്നറിയിപ്പ്‌

കണ്ണടച്ച്‌ പിടിച്ചാലും വഴി തെറ്റാതിരിക്കാം
കണ്ണ്‍ തുറന്നിരുന്നാലും ലക്ഷ്യത്തിലെത്താതെയുമാകാം
എത്ര പരിചിതമായാലും
എല്ലാ വഴികളിലും വീണുപോകും
ഒരു പരാജയത്തിന്റെ നിഴല്‍,
ഒരു വഴി തെറ്റിക്കലിന്റെ പൊരുള്‍

4 comments:

Unknown said...

ദേ ഒരു കവിത... വഴികളെ വിശ്വസിക്കരുത്‌...
കഴിഞ്ഞ കവിതകള്‍ ആരേലും വായിച്ചോ എന്നൊരു ദു:ഖം. ആകെ മൂന്നു പേരേ കമന്റിയുള്ളൂ. മോശമെങ്കില്‍ അതെങ്കിലും ഒന്ന് പറഞ്ഞൂടേ ഈ മനുഷ്യര്‍ക്ക്‌ എന്ന് അനിയന്റെ സങ്കടം

വല്യമ്മായി said...

ലക്ഷ്യ്മ് നന്നായാല്‍ നല്ല വഴി തെളിഞ്ഞുവരും.നല്ല ചിന്ത

ബയാന്‍ said...

ഏതെങ്കിലും ഒരു വഴിക്കു പോകൂ....തെറ്റുന്നെങ്കില്‍ തെറ്റട്ടെ.. ശരി മാത്രം ചെയ്യുന്നവരാരും ഇല്ല...

സുല്‍ |Sul said...

സങ്കടിക്കല്ലെ അനിയാ.

ദുബൈലെ വഴികളെക്കുറിച്ചാണൊ കവിത. എന്നാ പത്തില്‍ പത്തും പിന്നെ സ്റ്റാറും. :)

പേടിവേണ്ട വരുന്നോടം വച്ച് കാണാം.