Thursday, November 09, 2006

അപൂസിന്റെ ലോകം

അമ്മരാവിലെ
ഇങ്കിനും ഉറക്കത്തിനും
മുന്‍പേ
ചുണ്ടിലേക്കെത്തുന്ന മധുരം
മതിയാകും മുന്‍പേ
അടച്ചുവയ്ക്കപ്പെടുന്ന
പാല്‍പ്പാത്രം.
അറിയാത്ത ഭാഷയില്‍
ഒരുപാട്‌
അരുതുകളുടെ
മനസ്സിലാക്കിക്കല്‍

അച്ഛന്‍
ചുരുണ്ടുകിടക്കുന്ന
കറുത്ത വള്ളിക്കറ്റത്ത്‌
വല്ലപ്പോഴും
എന്തോ ചെയ്യുവാ
എന്നൊരു പരുക്കന്‍ സ്വരം
മിണ്ടാതിരിക്കുമ്പോള്‍
എന്തിനെന്നറിയാത്ത
കണ്ണീരിന്റെ ചുവയുള്ള
വാക്കുകള്‍

3 comments:

Unknown said...

അമ്മ
ഇങ്കിനും
ഉറക്കത്തിനും
മുന്‍പേ
ചുണ്ടിലേക്കെത്തുന്ന മധുരം...
ഒരു കവിത കൂടി, അപൂസിനെക്കുറിച്ചു തന്നെ...

Unknown said...

അയ്യോ... അബദ്ധം പറ്റിയതാണേ... എല്ലാരും ക്ഷമിക്ക്‌... ബൂലോക സങ്ങമത്തില്‍ നിന്ന് ഞാന്‍ എന്റെ പോസ്റ്റ്‌ എടുത്തു മാറ്റി. ഇനി ഉണ്ടാവുകയേയില്ല... ഞാന്‍ മുങ്ങി.. നാളെ ബാര്‍ അ- കുടയിലേ പൊങ്ങൂ...

ലിഡിയ said...

മനോഹരം, എല്ലാ നൊമ്പരവും ഇത്തിരി വാക്കുകളില്‍ ഒതുക്കിയിരിക്കുന്നു..

ഇല്ലായ്മകളുടെ കമ്പളങ്ങള്‍ക്ക് ഉള്ളത് കൊണ്ട് കിന്നരിയെങ്കിലും ഇടാന്‍ നോക്കൂ, ഈ കണ്ണീരിന്റെ ആഴവും കാരണവും മനസ്സിലാക്കി അവന്‍ വളരട്ടെ..

-പാര്‍വതി.