Sunday, November 12, 2006

കൊതി

ഒരു ചിരിയേയുള്ളൂ
മുഖത്ത്‌ ഒട്ടിച്ചുവയ്ക്കാനുംഒരുപാടുപേര്‍ക്ക്‌ കൊടുത്തുതീര്‍ക്കാനും.
കഴുത്തറുക്കാനും വഞ്ചന കലര്‍ത്താനും
പരിചയം പുതുക്കാനും പിരിഞ്ഞു പോകാനും
കൊടുത്തു തീര്‍ക്കാത്ത കടക്കണക്കിണ്റ്റെ
മുഖത്ത്‌ നോക്കാതെ എറിഞ്ഞു നല്‍കാനുമെല്ലാം
ഒരു ചിരിയേയുള്ളൂ.
രണ്ട്‌ ചുണ്ടുകള്‍ക്കിടയില്‍ തട്ടിക്കളിക്കാന്‍
ഒരായിരം ചിരികളുണ്ടായിരുന്നെങ്കില്‍.
ഒരു മുഖമേയുള്ളൂ
ചങ്ങാതിയുടെ ചങ്കിലെ കത്തിയെ നോക്കി
ചിരിച്ചുകൊണ്ട്‌ കരയാനും
മനസ്സിണ്റ്റെ ശവത്തിന്‌ വിലപറയുമ്പോള്‍
കരഞ്ഞുകൊണ്ട്‌ ചിരിക്കാനും
ജലദോഷത്തുമ്മലിനും
കണ്ണടയുടെ ഇരുളു കാക്കാനും
കണ്ണാടി നോക്കി മിനുക്കിവയ്ക്കാനുംഒരേയൊരു മുഖം മാത്രം.
കാഴ്ചപ്പുറത്തും കയ്യകലത്തിലും
കുറെ മുഖം മൂടികളെങ്കിലുംകിട്ടിയിരുന്നെങ്കില്‍.

8 comments:

Unknown said...

ഒരു പുതിയ കവിത. ആരെങ്കിലും വായിച്ച്‌ കുറ്റപ്പെടുത്തുക

Unknown said...

ഒരു ചിരിയേയുള്ളൂ
മുഖത്ത്‌ ഒട്ടിച്ചുവയ്ക്കാനുംഒരുപാടുപേര്‍ക്ക്‌ കൊടുത്തുതീര്‍ക്കാനും.
കഴുത്തറുക്കാനും വഞ്ചന കലര്‍ത്താനും
പരിചയം പുതുക്കാനും പിരിഞ്ഞു പോകാനും
കൊടുത്തു തീര്‍ക്കാത്ത കടക്കണക്കിണ്റ്റെ
മുഖത്ത്‌ നോക്കാതെ എറിഞ്ഞു നല്‍കാനുമെല്ലാം
ഒരു ചിരിയേയുള്ളൂ.
രണ്ട്‌ ചുണ്ടുകള്‍ക്കിടയില്‍ തട്ടിക്കളിക്കാന്‍
ഒരായിരം ചിരികളുണ്ടായിരുന്നെങ്കില്‍.

Anonymous said...

കുറ്റപ്പെടുത്തുമെന്ന് വ്യാമോഹിക്കണ്ട..
പ്രശംസിക്കുമെന്നും കരുതണ്ട..
കൂട്ടിച്ചേര്‍ത്തിത്ര മാത്രം പറയാം

“എനിക്കു വെറുപ്പെന്റെ
മുനിഞ്ഞ മുഞ്ഞിയെ..
ചിരിക്കും ചിത്രത്തെ..
രുചിക്കും രൂപത്തെ..
വചിക്കും വാക്കിനെ..
വെറുക്കും വേവിനെ..
കറങ്ങിയുള്ളിലേക്കിറങ്ങും
നോട്ടത്തെ..
കുഴിഞ്ഞ നോട്ടത്തില്‍
ചികഞ്ഞു കിട്ടാത്ത..
കരിഞ്ഞ ചിന്തയെ..
ചരിഞ്ഞ ചിന്തയെ..“

Anonymous said...

അനിയാ ,'കാഴ്ചപ്പുറത്തും കയ്യകലത്തിലും
കുറെ മുഖം മൂടികളെങ്കിലുംകിട്ടിയിരുന്നെങ്കില്‍.' നിര്‍ദ്ദയമായ നമ്മുടെ കാലത്തെ അതി ജീവിക്കാന്‍ ഒരു ചിരിയും ഒരു മുഖവും പോരെന്ന് വായനക്കാരനെ ഓര്‍മിപ്പിക്കുകയും അത് തനിക്കില്ലാതെ പോയല്ലോ എന്ന് ഖേദിക്കുകയും ചെയ്യുന്ന ഈ കവിത ഇഷ്ടമായി.

കുഞ്ഞാപ്പു said...

കുറ്റപ്പെടുത്തുകയാണെന്നു കരുതണ്ട. കവിത അടിപൊളി.

Unknown said...

കുഞ്ഞാപ്പൂ അടിപൊളിയെന്നു പറഞ്ഞാലും ഒരു കുറ്റപ്പെടുത്തല്‍ തന്നെ. പൊന്നപ്പാ ഞാന്‍ താങ്കളെ ഒരു സംഭവം എന്ന് വിളിച്ചാല്‍ താങ്കള്‍ക്ക്‌ മുഷിയുമോ? മുഷിഞ്ഞാലും തരക്കേടില്ല. താങ്കള്‍ ഒരു മഹാ സംഭവമാണ്‌. ഒരു കവിതക്ക്‌ എപ്പോഴും കവിത കൊണ്ടുതന്നെ മറുപടി കൊടുക്കുക എന്നത്‌ അപാരം തന്നെ. വീണയുടെ പപ്പടത്തിനും എന്റെ പഴയൊരു കവിതക്കും താങ്കള്‍ എഴുതിയ മറുപടിക്കവിതകള്‍ അതി ഗംഭീരം എന്ന് മാത്രമല്ല താങ്കളുടെ റേഞ്ച്‌ വ്യക്തമാക്കുകയും ചെയ്യുന്നു.
വിഷ്ണൂ പലപ്പോഴും ഈ കവിതയെ ഇങ്ങനെയായിരുന്നു വയിക്കേണ്ടിയിരുന്നത്‌ എന്ന് എഴുതിയ ആള്‍ക്ക്‌ പോലും തോന്നുന്നത്‌ ഒരു വായനക്കാരിലൂടെയാവാമെന്ന് കുരീപ്പുഴ പറഞ്ഞതിനെ ഓര്‍മ്മിപ്പിക്കാറുണ്ട്‌ താങ്കളുടെ കമന്റുകള്‍ . നന്ദി...

സു | Su said...

ഒരു ചിരിയൊന്നുമല്ല. പല ചിരികള്‍ ഉണ്ട്. ഒട്ടിച്ചുവെക്കുക, ആവശ്യം കഴിഞ്ഞാല്‍ പിന്നത്തേക്ക് വെയ്ക്കുക. നൂറ് മുഖങ്ങള്‍ ഉണ്ട്. കാണിക്കുന്നവയും കാണിക്കാത്തവയും.

:) ഇത് ഈ കവിതയ്ക്കുള്ള ചിരിയാണ്.

മനോജ് കുറൂര്‍ said...

കവിത നന്നായിട്ടുണ്ട്‌. കൊതിയും അത്യാഗ്രഹവും ഏറെ ഇഷ്ടപ്പെട്ടു. എങ്കിലും കുറച്ചുകൂടി വര്‍ക്കു ചെയ്യേണ്ടിയിരുന്നു എന്നൊരു തോന്നല്‍. കവിത ഗൗരവമായി എടുത്തിട്ടില്ലേ എന്നൊരു സംശയം. ഇനിയും ഏറെ പ്രതീക്ഷിക്കുന്നു.