Monday, November 13, 2006

പ്രണയികള്‍

സ്‌നേഹത്തെക്കുറിച്ചോര്‍ക്കുമ്പോള്
‍നിന്റെ മനസ്സില്‍
ആദ്യം വരുന്ന മുഖം എന്റേതല്ലെങ്കില്
‍നാമെങ്ങനെയാണ്‌ പ്രണയികളാകുന്നത്‌?

ശത്രുവെക്കുറിക്കുമ്പോള്
‍നീ ആദ്യമോര്‍ക്കുന്നത്‌ എന്നെയല്ലെങ്കില്
‍നാമെങ്ങനെയാണ്‌ പ്രണയികളാകുന്നത്‌?

12 comments:

Unknown said...

ഒരു കവിത എന്ന് വിളിക്കാവുന്ന ഒന്ന്

Rasheed Chalil said...

അനിയന്‍സേ ഇത്തിരി വരികളില്‍ ഒത്തീരി പറഞ്ഞല്ലോ.

സുല്‍ |Sul said...

അനിയന്‍ ചേട്ടാ,

അതു കൊള്ളാലൊ. ഇത്ര വേഗം കവിത കഴിഞ്ഞൊ. എന്നാലും ഒരുപാടു കേട്ടപോലെ...

-സുല്‍

കുഞ്ഞാപ്പു said...

കുഴപ്പമില്ല.

ചന്ദ്രസേനന്‍ said...

ഒരു കവിത കുറിക്കുമ്പോള്‍
നിന്റെ ചിന്തകളില്‍
ആദ്യം തെളിയുന്നത് ഞാനല്ലെങ്കില്‍
നാമെങ്ങനെയാണ് പ്രണയികളാവുന്നത്?


അനിയന്‍ ചേട്ടാ ചുമ്മാ പറഞ്ഞുനോക്കിയതാ...

അനിയന്‍ച്ചേട്ടന്റെ 7 വരികള്‍ ഒരു 7000 ചോദ്യങ്ങള്‍
തലയില്‍ നിറക്കുന്നു....അവസാനം ഒരു ശങ്ക...
“ഈ ഞാനെങ്ങനെയാണ് ഞാനാകുന്നത്?”

വളരെ നല്ലത്..:)

Unknown said...

സുല്ലേ, ചന്ദ്രൂ, ഇത്തിരീ, കുഞ്ഞാപ്പൂ നന്ദി... ഈ വരികള്‍ ഞാന്‍ ശരിക്കും മനസ്സില്‍ നീനെഴുതിയതാണ്‌. വായിക്കാനും അഭിപ്രായിക്കാനും കാട്ടിയ സന്മനസ്സിന്‌...

കുറുമാന്‍ said...

സ്നേഹിച്ചും, തൊട്ടടുത്ത സമയം തന്നെ പിണങ്ങിയും (അല്പനേരത്തിക്കായാലും, ആ പിണക്കത്തിന്റെ മുകളിലാണ് ശത്രുതാ മനോഭാവം ഉണ്ടാകുന്നത്) ജീവിക്കുന്ന പ്രണയിനികള്‍...

ഇങ്ങനെയല്ലേ അനിയന്‍സ്?

Anonymous said...

ജീവിതത്തെ ഒറ്റ വാക്കില്‍ കുറിക്കാന്‍ പറഞ്ഞപ്പോള്‍..
ഞാനൊന്നറച്ചു.
എന്റെ പേരെന്നോ..? നിന്റെ പേരെന്നോ..? പിന്നെ
പ്രണയമെന്നെഴുതി.

വല്യമ്മായി said...

രണ്ടാമതെ വരി മനസ്സിലാകുന്നില്ല. കുറുമാന്‍ പറഞ്ഞതാണോ അര്‍ത്ഥം.

Anonymous said...

അനിയന്‍സ്,കവിത നന്ന്.
ഒ.ടോ.:ഈ പൊന്നപ്പന്റെ കമന്റുകവിതകള്‍ സമാഹരിച്ച് പൊന്നപ്പന്റെ ബ്ലോഗിലിടാന്‍ വല്ലവഴിയുമുണ്ടോ അംബീ...?

Unknown said...

വല്ല്യമ്മായീ, ഒരു കലഹവും ഈഗൊയും ശത്രുതയുമില്ലാത്ത പ്രണയമോ? എന്റമ്മോ... എന്തൊരു ബോറായിരിക്കും? പിന്നെ മറ്റൊന്നു കൂടിയുണ്ട്‌... സ്നേഹത്തെക്കുറിച്ചോ ശത്രുവിനെക്കുറിച്ചോ എന്തിനെക്കുറിച്ച്‌ ചിന്തിച്ചാലും പ്രണയത്തില്‍ നിന്റെ മനസ്സില്‍ ആദ്യം വരുന്നത്‌ ഞാനാവും എന്ന വിശ്വാസവും...
പൊന്നപ്പന്‍ എന്റെ കവിത(?)യെ കുറച്ചുകൂടി ചെറുതാക്കി എഴുതി. ജീവിതത്തിലെ എല്ലാ ഭാവങ്ങളും വായിച്ചെടുക്കാന്‍ മറ്റെങ്ങും പോകേണ്ട, പ്രണയിച്ചാല്‍ എന്ന് ചുരുക്കം. അസഹ്യതയും വൈരാഗ്യവും ഭയവും മുതല്‍ കാമത്തിന്റെ തീക്ഷ്ണതയും വാത്സല്യത്തിന്റെ ലാളിത്യവും വരെ. ഒരു നാലുവരി കവിത എഴുതിയിട്ട്‌ ഇത്രേം പറയേണ്ടി വന്നു എന്നിടത്ത്‌ ഞാന്‍ തോല്‍വി സമ്മതിക്കുന്നു.
ഓ.ടോ. വിഷ്ണൂ ലാപുടയെപ്പറ്റി താങ്കള്‍ എപ്പോഴോ നടത്തിയ പരാമര്‍ശം എനിക്ക്‌ ഒരു നല്ല കവിയെ കാണിച്ചു തന്നു. നന്ദി.
കുറൂസേ നര്‍മ്മത്തില്‍ നിന്ന് കവിതയിലേക്ക്‌ വന്നോ? ഇനി ബ്ലോഗില്‍ ഒരു കുറുമനം ചാക്കോയും വരുമോ?
വിഷ്ണൂ പൊന്നപ്പന്റെ കമന്റ്‌ കവിതകള്‍ക്കായി ഒരു ബ്ലോഗ്‌ തുടങ്ങിയാലോ? സമ്മതിച്ചാല്‍ സംഗതി ഞാന്‍ ഏറ്റു. ആരുടെയും കമന്റ്‌ കവിതകള്‍ പ്രസിദ്ധീകരിക്കാവുന്ന തരത്തില്‍ ഒന്ന്... ആലോചിക്കൂ.

തറവാടി said...

വായിച്ചു