Tuesday, November 14, 2006

ചായ ഒരു ക്ഷണക്കത്താകുന്നു

മൌനത്തിന്റെ ഇടനാഴിയില്‍ നിന്ന്സ്വീ
കരണമുറിയുടെ ഊഷ്മളതയിലേക്ക്‌
ഒരു വാതില്‍
കിടക്കയുടെ ആലസ്യത്തില്‍ നിന്ന്
കര്‍മനിയോഗങ്ങളിലേക്ക്‌
ഒരു വിളിച്ചുണര്‍ത്തല്
‍തെരുവോരത്ത്‌
കൊച്ചു വര്‍ത്തമാനങ്ങളിലേക്കും
ഗ്രാമമുക്കില്‍
രാഷ്ട്രീയത്തര്‍ക്കങ്ങളിലേക്കും
ചൂടുള്ള ഒരു ക്ഷണക്കത്ത്‌
ചുണ്ടോടടുത്ത്‌
ഒരു കൊടുങ്കാറ്റിന്റെ ശാന്തത.

10 comments:

Unknown said...

ചായ ഒരു ക്ഷണക്കത്താകുന്നു...
പുതിയ പോസ്റ്റ്‌... വെറും ഒരു ചായയെപ്പോലും വെറുതെ വിടരുത്‌ എന്ന ദുശ്ശാഠ്യത്തോടെ...

Unknown said...

കലേഷേ, ഇവിടെ എല്ലാം പ്രോപ്പര്‍ ആണല്ലോ. ലിങ്കും ബ്ലോഗും എല്ലാം. ഞാന്‍ ഒന്നുകൂടി തപ്പട്ടേ.

Kalesh Kumar said...

കിട്ടി!
വായിച്ചു!
നന്നായിട്ടുണ്ട് അനു!

ചന്തു said...

കൊള്ളാം അനു.

വല്യമ്മായി said...

നല്ല ചിന്ത,നല്ല വരികള്‍

മുസാഫിര്‍ said...

ഇതു ഏതെങ്കിലും ചായക്കമ്പനിക്കാര്‍ കണ്ടാല്‍ അടിച്ചെടുക്കും.രസകരമാ‍യിട്ടുണ്ടു അനിയാ.

ടി.പി.വിനോദ് said...

"ചുണ്ടോടടുത്ത്‌
ഒരു കൊടുങ്കാറ്റിന്റെ ശാന്തത"- വളരെ ഇഷ്ടമായി ഇത്.. മുകളിലത്തെ വരികള്‍ക്ക് ഇത് ഒരുപാട് ചൂട് കൊടുക്കുന്നു..പാത്രത്തിനടിയില്‍ അടുപ്പിലിരുന്ന് കത്തുന്ന വിറകുപോലെ...
ആശംസകള്‍...

Unknown said...

നന്ദി...കലേഷ്‌, ചന്തു, വല്ല്യമ്മായി. കവിത വായിച്ചതിനും അഭിപ്രായിച്ചതിനും. മുസാഫിര്‍, യാദൃശ്ചികമാകാം, കവിതയുമായി വല്ല്യ ബന്ധമൊന്നുമില്ലാത്ത ഒരു സുഹൃത്തിനെ ഈ കവിത വായിച്ചു കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹവും ഇതേ അഭിപ്രായം തന്നെ പറഞ്ഞു.

ലാപുട, വളരെ നന്ദി. വിരോധമില്ലെങ്കില്‍ താങ്കളെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുണ്ട്‌.ഒന്ന് മെയില്‍ ചെയ്യാമോ?
anuwarrier at gmail

ശിശു said...


ചുണ്ടോടടുത്ത്‌
ഒരു കൊടുങ്കാറ്റിന്റെ ശാന്തത.

ഏറ്റവും ഇഷ്ടപ്പെട്ട താങ്കളുടെ കവിത, ഒത്തിരി ആവര്‍ത്തി വായിച്ചു,

രാവുണ്ണി said...

അനിയാ, കൊള്ളാം. അവസാന വരിയുടെ ഗഹനത നല്ലൊരു ‘ട്രീറ്റ്’ ആയി.