Thursday, November 23, 2006

ഞാന്‍ അവര്‍ക്കും എനിക്കും

എനിക്ക്‌
ചിലപ്പോഴൊക്കെ
ഒരു പക്ഷിയുടെ മുഖമാണ്‌.
കുറുകിയൊതുങ്ങുന്ന
പ്രാവിന്റേതെന്ന്
കാമുകി.
തക്കം പാര്‍ത്ത്‌
കറങ്ങി നില്‍ക്കുന്ന
പ്രാപ്പിടിയന്റേതെന്ന്
ഭാര്യ.
കുരുത്തംകെട്ട കണ്ണുകളോടെ
എവിടെയും ചികഞ്ഞു നോക്കുന്ന
സൂത്രക്കാരന്‍ കാക്കയുടേതെന്ന്
സുഹൃത്ത്‌.
എനിക്ക്‌ ഇപ്പോഴുമിഷ്ടം
മല മുഴക്കുന്ന
വേഴാമ്പലുകളെത്തന്നെ.

5 comments:

Unknown said...

എനിക്ക്‌ ചിലപ്പോഴൊക്കെ ഒരു പക്ഷിയുടെ മുഖമാണ്‌. കുറച്ച്‌ വരികള്‍ കൂടി...

thoufi | തൗഫി said...

നന്നായിരിക്കുന്നു,ആസ്വദിച്ചു വായിച്ചു

സു | Su said...

അനിയാ :)

വായിച്ചു. ഇഷ്ടമായി.

ലിഡിയ said...

നന്നായി.. :-)

-പാര്‍വതി.

ടി.പി.വിനോദ് said...

മുഴക്കം ഉണ്ടാവുന്നത് ശബ്ദത്തില്‍ നിന്ന്. ശബ്ദത്തില്‍ നിന്ന് തന്നെയാണ് വാക്കുകളും ഉണ്ടാവുന്നത്.അത് കൊണ്ട് താങ്കള്‍ക്ക് മലമുഴക്കിയോട് ഇഷ്ടവും...അല്ലേ?
ഇഷ്ടമായി ഈ പക്ഷിപ്പെരുക്കം...